പത്തനംതിട്ട : അരവണ നശിപ്പിക്കാൻ സുപ്രീം കോടതി അനുമതിയായതോടെ ഇതിനായി വഴി തേടി ദേവസ്വം ബോർഡും സർക്കാരും. നിരവധി നടപടികൾക്കും നിയമക്കുരുക്കുകൾക്കുമൊടുവിൽ ഇത് നശിപ്പിക്കാമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ അരവണ എങ്ങനെ എവിടെ നശിപ്പിക്കും എന്നതാണ് ഇപ്പോൾ പ്രശ്നം. മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ശബരിമല സന്നിധാനത്തിനു സമീപം സൂക്ഷിച്ചിരിക്കുന്ന അരവണ പമ്പ വഴി പുറത്തെത്തിച്ച് നിർമാർജ്ജനം ചെയ്യുക എളുപ്പമല്ല. ശബരിമല വന മേഖലയിൽ നിക്ഷേപിക്കാൻ വനം വകുപ്പ് അനുമതിയും ലഭിക്കില്ല. ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നീക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിൽ കീടനാശിനി സാന്നിധ്യമുള്ള ഏലക്ക ഉപയോഗിച്ചാണ് അരവണ തയ്യാറാക്കിയതെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാരോട് നഷ്ടപരിഹാരം നൽകാൻ നിർദേശിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയിലാണ് സംസ്ഥാന സർക്കാരും ബോർഡും ചേർന്ന് നശിപ്പിക്കണമെന്ന് കോടതി ഉത്തരവ് നൽകിയിരിക്കുന്നത്.
കേരള ഹൈക്കോടതി വിൽപന തടഞ്ഞ അരവണയാണ് 2022 ജനുവരി മുതൽ ശബരിമലയിലെ വിവിധ ഗോഡൗണുകളിലായി കെട്ടിക്കിടക്കുന്നത്. എന്നാൽ നിരോധിച്ച അരവണയിലെ കീടനാശിനി സാന്നിധ്യം പരിശോധിച്ച ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഇത് ഭക്ഷ്യയോഗ്യമാണെന്ന് പിന്നീട് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ സംഭവം വിവാദമാകുകയും ഉത്പാദിപ്പിച്ച് രണ്ടുമാസം കഴിയുകയും ചെയ്തതോടെ ഭക്തർക്ക് വിൽക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദേശിച്ചു. 6.65 ലക്ഷം ടിൻ അരവണയാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്നത്. ഇതിന് 6,65,15,900 രൂപ വില വരും. ഈ നഷ്ടത്തിന് പുറമേ ഇവ നശിപ്പിക്കാനും ചെലവ് വരും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033