ദേവസ്വം ബോർഡ് നിലയ്ക്കലിൽ ആരംഭിക്കുന്ന പാചകവാതക ഗോഡൗണിൻ്റെ നിർമാണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലയ്ക്കലിൽ ആരംഭിക്കുന്ന പാചകവാതക ഗോഡൗണിൻ്റെ നിർമാണം ആരംഭിച്ചു. നിലയ്ക്കലിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ പാചകവാതക ഗോണിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു. ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ പാചകവാതക ഉപയോഗത്തിൻ്റെ ആവശ്യകത മനസിലാക്കിയാണ് ദേവസ്വം ബോർഡ് സ്വന്തമായി ഗ്യാസ് ഏജൻസി ആരംഭിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലയ്ക്കലിൽ ആരംഭിക്കുന്ന പാചകവാതക ഗോഡൗണിനും വിതരണ കേന്ദ്രത്തിനും ‘ശ്രീ മഹാദേവ ഗ്യാസ് ഏജൻസി’ എന്നാണ് പേര് നൽകിയിരിക്കുന്നത്. നിലയ്ക്കലിൽ പാചക വാതക സംഭരണ കേന്ദ്രം ആരംഭിക്കുന്നതോടെ മണ്ഡല – മകരവിളക്ക് കാലത്തും മറ്റ് തിരക്കേറിയ ഉത്സവ കാലയളവിലും വിതരണത്തിന് കൂടുതൽ സൗകര്യമാകും. തിരക്കേറിയ പാതയിലൂടെ ഗ്യാസ് സിലിണ്ടർ നിറച്ച വാഹനങ്ങൾ ഓടുന്നത് മൂലം ഉണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങളും ഇതിലൂടെ ഒരളവ് വരെ പരിഹരിക്കാൻ കഴിയും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് സ്വകാര്യ ബസുകളുടെ പണിമുടക്ക്

0
കാസർകോട്: കാസർകോട് ജില്ലയിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടങ്ങി. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക്...

സൈനിക അക്കാദമി വിദ്യാർഥികൾക്ക് കമ്യൂണിസ്റ്റ് വിരുദ്ധത പാഠ്യവിഷയമാക്കി തയ്‌വാൻ

0
തായ്‌പേയ് : ചൈനയിൽനിന്നുള്ള സൈനിക ഭീഷണിയും കടന്നുകയറ്റശ്രമങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, പട്ടാള...

ഇന്ത്യന്‍ വളര്‍ച്ചക്ക് കരുത്ത് നല്‍കുന്നത് ഈ ജനവിഭാഗം ; വെളിപ്പെടുത്തി നിര്‍മല സീതാരാമന്‍

0
ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുക പണം ചെലവാക്കാന്‍ ശേഷിയുള്ള മിഡില്‍ ക്ലാസ്...

വിപണിയിൽ പച്ചക്കറി വില കുതിച്ചുയരുന്നു

0
കൊച്ചി: വിപണിയിൽ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിക്ക് കിലോഗ്രാമിന് 240 രൂപയായി....