അരവണ പ്രതിസന്ധി മറികടക്കാൻ ദേവസ്വം ബോർഡിന്റെ തത്രപ്പാട് ; നിർമാണ പ്ലാന്‍റ് ഭാഗികമായി പ്രവർത്തന സജ്ജമാക്കാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമലയിയിലെ അരവണ പ്രതിസന്ധി മറികടക്കാൻ അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ഊർജിതശ്രമം തുടങ്ങി ദേവസ്വം ബോർഡ്. അരവണ തയ്യാറാക്കുന്ന 12 വാർപ്പുകളുടെയെങ്കിലും നിർമാണം വേഗത്തിലാക്കാൻ നീക്കം തുടങ്ങി. ഒക്ടോബർ 7 നു മുൻപ് നിർമാണം ഭാഗികമായി തീർക്കാനാണ് ശ്രമം. നിലവിൽ ആകെ 26 വാർപ്പുകളാണ് പ്ലാന്റിൽ ഉള്ളത്. വരുന്ന തുലാമാസ പൂജയ്ക്ക് അരവണ പ്രതിസന്ധി മറികടക്കുകയാണ് ദേവസ്വം ബോർഡ് ഊർജിതശ്രമം നടത്തുന്നത്. ശബരിമല സ്പെഷ്യൽ കമ്മിഷണറും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും സീസണിലെ ആശങ്ക നീങ്ങിയിട്ടില്ല. അരവണ പ്രതിസന്ധി മണ്ഡലകാലത്തെയും ബാധിക്കുമെന്നാണ് നിലവിലെ ആശങ്ക. പ്ലാന്‍റ് പുനർനിർമാണത്തിലെ മെല്ലെപോക്ക് കൂടിയാണ് ഈ ആശങ്കയ്ക്ക് കാരണം.

അരവണ പ്ലാന്‍റ് പൂർണതോതിൽ പ്രവർത്തനം തുടങ്ങിയാലെ കരുതൽ ശേഖരം ഉറപ്പാക്കാനാകൂ. 70 ലക്ഷം അരവണ സീസൺ കാലത്ത് ഉറപ്പാക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ അവലോകനയോഗ തീരുമാനം. എന്നാൽ തുലാമാസ പൂജയ്ക്ക് തൊട്ട് പിന്നാലെ അരവണ പ്ലാന്റ് പൂർണതോതിൽ പ്രവർത്തിച്ചാലെ 50 ലക്ഷം എങ്കിലും കരുതാനാകൂവെന്നാണ് വിലയിരുത്തുന്നത്. അതേസമയം ശബരിമല പ്രതിസന്ധിയിൽ പരിഹാരം കാണാൻ ദേവസ്വം മന്ത്രി കെ മുരളീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച്ച ഇന്ന് നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ച് പിഡബ്ല്യൂഡി ഉദ്യോഗസ്ഥന്‍ ; 56 കാരൻ പിടിയിൽ

0
പുൽപ്പള്ളി: വയനാട്ടിൽ വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിക്കുകയും സ്വര്‍ണം കൈവശപ്പെടുത്തുകയും...

നാളെയും മറ്റന്നാളും വയനാടും മലപ്പുറവുമടക്കം 5 ജില്ലകളിൽ മഴ സാധ്യതയെന്ന് പ്രവചനം

0
കൊച്ചി: മധ്യ വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്ക്...

ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള അപ്പീൽ ; നിയമപോരാട്ടത്തിന് ക്രൗഡ് ഫണ്ടിങ്ങുമായി അതിജീവിത

0
പത്തനംതിട്ട: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ...

നരേന്ദ്രമോദിയുടെ ചിത്രമില്ല ; ആയുർവേദ ദിനാചരണ പരിപാടിയിൽ അതൃപ്തി അറിയിച്ച് മേയർ വി വി...

0
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പരിപാടിയിൽ ഉപയോ​ഗിക്കാത്തതിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ...