ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും ​ഗൂഢാലോചന വാദവുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും ​ഗൂഢാലോചന വാദവുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ. യുഡിഎഫിനെ ഉന്നമിട്ടാണ് മന്ത്രി വാസവന്റെ പ്രതികരണം. അന്വേഷണം പ്രഖ്യാപിച്ച ശേഷവും യുഡിഎഫ് സമരം ചെയ്തെന്ന് മന്ത്രി വാസവൻ പറഞ്ഞു. യുഡിഎഫിന്റെ ലക്ഷ്യം രാഷ്ട്രീയ അട്ടിമറിയാണ്. എൽഡിഎഫ് സർക്കാരിന് കീഴിൽ വിശ്വാസികൾ സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.

അയ്യപ്പ സംഗമത്തിന് പിന്നാലെ പ്രമുഖ ചാനലിൽ ഒരു വെളിപ്പെടുത്തൽ വന്നു. അടുത്ത ദിവസം പെട്ടെന്ന് ഒരു അടിയന്തിര പ്രമേയം ആയി പ്രതിപക്ഷ നേതാവ് നിയമസഭയിൽ എത്തി. ഒടുവിൽ തൊട്ടടുത്ത ദിവസങ്ങളിൽ പീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി. സര്‍ക്കാര്‍ ആഗ്രഹിച്ചത് പോലെ കോടതി എസ്ഐടിയെ നിയമിച്ചുവെന്നും മന്ത്രി വിശദമാക്കി. സന്തോഷപൂർവ്വം അത് സ്വീകരിച്ചു. സ്വർണ കവർച്ച കേസിൽ പ്രതി പട്ടികയിൽ ഉള്ള ആരായാലും നിയമത്തിനു മുന്നിൽ കൊണ്ട് വരണം. പോറ്റി – ഉദ്യോഗസ്ഥ ഗൂഢാലോചന എന്ന് വിജിലൻസ് പറഞ്ഞത് വിശ്വസിക്കാതെ ഇരിക്കേണ്ട ആവശ്യമില്ലെന്നും ഒരു തരി പൊന്ന് നഷ്ടപ്പെട്ടെങ്കിലും അത് വീണ്ടെടുക്കണമെന്നും മന്ത്രി വാസവൻ പറഞ്ഞു. കേസ് അന്വേഷണം കഴിയും വരെ വിശ്വാസം സംരക്ഷണം നടത്തിവരൊക്കെ ഇവിടെ തന്നെ കാണമെന്ന് വി എൻ വാസവൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...