പത്തനംതിട്ട : ശബരിമലയിലേക്ക് പൂജയ്ക്കായി എത്തിയ ദേവസ്വം ബോര്‍ഡിന്റെ താത്കാലിക ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. നിലയ്ക്കലില്‍ 81 പേരില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ദര്‍ശനം. തീര്‍ത്ഥാടകര്‍ 24 മണിക്കൂറിനുളളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന ഉണ്ടാകും. പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സി.എഫ്.എല്‍.ടി.സി.യിലേക്ക് മാറ്റും.