രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 87,73,479 ആയി ഉയര്‍ന്നു ; മരണം 1,29,188 ആയി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 87,73,479 ആയി ഉയര്‍ന്നു. 44,684 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.ആകെ മരണം 1,29,188 ആയി. നിലവില്‍ 4,80,719 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 81,63,572 ആയി.

കര്‍ണാടകയില്‍ ശനിയാഴ്ച 2154 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2198 പേര്‍ രോഗമുക്തി നേടുകയും 17 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 8,60,082 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 8,20,590 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 11,508 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ഇതിനോടകം ജീവന്‍ നഷ്ടമായത്. 27,965 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

മഹാരാഷ്ട്രയില്‍ 4,237 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,707 പേര്‍ രോഗമുക്തി നേടുകയും 105 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ 85,503 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 16,12,314 പേര്‍ കോവിഡ് മുക്തി നേടിയപ്പോള്‍ 45,914 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,657 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,52,955 ആയി. നിലവില്‍ 19,757 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 8,26,344 പേരാണ് ഇതിനോടകം സംസ്ഥാനത്ത് കോവിഡില്‍നിന്ന് മുക്തി നേടിയതെന്നും 6,854 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...