കോന്നി മെഡിക്കല്‍ കോളജില്‍ നടക്കുന്നത് 352 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ : അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കോന്നി മെഡിക്കല്‍ കോളജില്‍ 352 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. പ്രമാടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. കോന്നിയുടെ വികസനസ്വപ്നങ്ങള്‍ ഓരോന്നായി പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്. കോന്നി മണ്ഡലത്തിലെ റോഡുകള്‍ ബിഎം, ബിസി ടാറിംഗ് ചെയ്ത് ഉന്നത നിലവാരത്തിലാക്കി. താലൂക്ക് ആശുപത്രിയില്‍ 12 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പ്രമാടം കുടുംബാരോഗ്യകേന്ദ്രം ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ആ ലക്ഷ്യത്തിലേക്ക് നാം എത്തിച്ചേര്‍ന്നു. ഇനിയും പ്രമാടം കുടുംബാരോഗ്യകേന്ദ്രം കേന്ദ്രീകരിച്ച് ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാനുണ്ട്. പ്രമാടം കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി നബാര്‍ഡിലേക്ക് എട്ട് കോടി രൂപയുടെ പ്രപ്പോസല്‍ നല്‍കി കഴിഞ്ഞുവെന്നും എംഎല്‍എ പറഞ്ഞു.

സംസ്ഥാനസര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ ആര്‍ദ്രം മിഷനിലുള്‍പ്പെടുത്തിയ പ്രമാടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലയുടെ ധന്യനിമിഷങ്ങളില്‍ ഒന്നാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വരുംനാളുകള്‍ക്കുള്ള പ്രതീക്ഷയാണ്. നാം വയ്ക്കുന്ന ഓരോ ചുവടും വലിയ മാറ്റങ്ങള്‍ക്കാണ് ഇടം കൊടുക്കുന്നത്. ഒരു തുള്ളി അമ്മിഞ്ഞപ്പാലിന്റെ പരപ്പാണ് ഈ ആകാശമെന്ന കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ പോലെ ഓരോ ചെറിയ ചുവടിനും വാനോളം പരക്കുവാനുള്ള ശക്തിയുണ്ടെന്ന തിരിച്ചറിവോടെ പ്രവര്‍ത്തിക്കണമെന്നും പഞ്ചായത്തിലെ ജനങ്ങള്‍ക്ക് മാത്രമല്ല പുറത്ത് നിന്നെത്തുവര്‍ക്കു കൂടി കുടുംബാരോഗ്യ കേന്ദ്രം ആശ്വാസം പകരണമെന്നും തണലേകണമെന്നും കളക്ടര്‍ പറഞ്ഞു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനീത്, പ്രമാടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമൃത സജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രാജി സി ബാബു, ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. ഹരികൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ മിനി റെജി, ജയകൃഷ്ണന്‍, നിഷ മനോജ്, തങ്കമണി ടീച്ചര്‍, വാഴവിള അച്യുതന്‍ നായര്‍, വിദ്യാ ജയപ്രകാശ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു അനില്‍, എന്‍എച്ച്എം ഡിപിഎം എസ് ശ്രീകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് നയന തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...