തിരുവല്ല : സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ ചേർത്തു പിടിക്കുവാൻ വികസന സംഘം തയ്യാറാകണമെന്ന് ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത പറഞ്ഞു. മാർത്തോമ്മാ സഭ ഡെവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവ.ഷിബു സാമൂവേൽ വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. അഡ്വ.ബിനു വി.ഈപ്പൻ ബഡ്ജറ്റ് അവതരിപ്പിച്ചു. റവ.ജോസഫ് ജോണി, മോഡി പി.ജോർജ്ജ്, ജോസി കുര്യൻ, ബിജോ വർഗീസ്, കുരുവിള മാത്യൂസ്, സാമൂവേൽ ജോർജ്ജ്, ഡോ.കോശി മത്തായി എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് വികാരി ജനറൽ വെരി. റവ.തോമസ് കെ. ജേക്കബ് നേതൃത്വം നൽകി. 2026-29 ലെ ഭാരവാഹികളായി ജോസി കുര്യൻ വൈസ് പ്രസിഡന്റ്, റവ.ഷിബു സാമൂവേൽ ജനറൽ സെക്രട്ടറി, ബിജോ വർഗീസ് ട്രഷറർ എന്നിവരെയും 24 അംഗ മാനേജിങ് കമ്മറ്റിയെയും തെരഞ്ഞെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































