വികസന സദസിന് പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച (ഒക്ടോബര്‍ 10) തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നവകേരള നിര്‍മിതിയെ സംബന്ധിക്കുന്ന ജനകീയ കാഴ്ചപ്പാടുകളും ആശയങ്ങളും സമാഹരിക്കുന്നതിന് തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന വികസന സദസിന് പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച (ഒക്ടോബര്‍ 10) തുടക്കം. ജില്ലാതല ഉദ്ഘാടനം രാവിലെ 10 ന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ സില്‍വര്‍ ജൂബിലി ഹാളില്‍ നിയസമഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിക്കും.

സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും വികസനനേട്ടം അവതരിപ്പിച്ച് പൊതുജനാഭിപ്രായം സ്വീകരിക്കുകയും ഭാവിയിലേക്കുള്ള ആശയവും നിര്‍ദേശവും കണ്ടെത്തുകയുമാണ് വികസന സദസിന്റെ ലക്ഷ്യം. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും വികസന സദസ് സംഘടിപ്പിക്കും. സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ വികസന നേട്ടം വീഡിയോയിലൂടെ സദസില്‍ പ്രദര്‍ശിപ്പിക്കും. പഞ്ചായത്ത് സെക്രട്ടറിമാര്‍ ക്ഷേമപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ചകളിലൂടെ ലഭിക്കുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് ഭാവി പ്രവര്‍ത്തനം ആസൂത്രണം ചെയ്യും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കും.

തദേശ സ്ഥാപനങ്ങളുടെ ഭാവി വികസനത്തിന് ജനപിന്തുണയും പൊതുജനാഭിപ്രായവും വികസന സദസിലൂടെ ഉറപ്പാക്കും. ആശയ സംവാദവും അതിലൂടെ വികസന പദ്ധതികളുടെ രൂപീകരണവുമാണ് ലക്ഷ്യം. സദസില്‍ ഉരുത്തിരിയുന്ന ആശയത്തിലൂന്നിയാകും തദേശ സ്ഥാപനങ്ങളുടെ തുടര്‍ പദ്ധതികള്‍. ജനകീയ ഇടപെടലിന്റെ വേദിയാകും ഓരോ വികസന സദസും. തദേശ സ്ഥാപനങ്ങള്‍ കൈവരിച്ച നേട്ടങ്ങളും ഭാവിയില്‍ നടപ്പാക്കേണ്ട പദ്ധതിയും സദസില്‍ ചര്‍ച്ച ചെയ്യും. പ്രാദേശിക വികസന ഭാവി വിഭാവനം ചെയ്യുകയാണ് ഉദ്ദേശ്യം. ജനകീയ ഇടപെടലുകളിലൂടെയാണ് സംസ്ഥാനം പുരോഗമന, ജനാധിപത്യ, മതനിരപേക്ഷ സമൂഹമായി മാറിയത്. ജനകീയ ചര്‍ച്ചകളും പൊതു സംവാദങ്ങളും കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായകമായി. ജനകീയ ആസൂത്രണത്തിലൂടെ വികസനം നിര്‍ണയിക്കാനുള്ള അധികാരം അതാത് പ്രദേശവാസികള്‍ക്ക് നല്‍കി.

സമസ്ത മേഖലയിലും കേരളം മുന്നിലാണ്. സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനത്താണ് സംസ്ഥാനം. കിഫ്ബി രൂപീകരണം വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങള്‍ വളര്‍ച്ചയുടെ പടവുകള്‍ കയറി. കായിക മേഖലയില്‍ 2500 കോടി രൂപയിലധികം വികസനത്തിന് കേരളം സാക്ഷ്യം വഹിച്ചു. പഞ്ചായത്തുകളിലെല്ലാം ഓരോ കളിക്കളമെന്ന ലക്ഷ്യം അവസാന ഘട്ടത്തിലാണ്. ഗ്രാമീണ റോഡുകളടക്കം ഉന്നത നിലവാരത്തിലെത്തി. തദേശ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് കെ സ്മാര്‍ട്ട്. 40 ലക്ഷത്തിലധികം ഫയലുകള്‍ കെ സ്മാര്‍ട്ടിലൂടെ പൂര്‍ത്തിയാക്കി. തദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനം ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് ലഭിക്കും. അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാം.

പന്തളം തെക്കേക്കരയ്ക്ക് പുറമെ മൈലപ്ര, കുളനട ഗ്രാമപഞ്ചായത്തുകളിലും വെള്ളിയാഴ്ച വികസന സദസ് അരങ്ങേറും. മൈലപ്ര കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് അധ്യക്ഷയാകും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ കെ ദിലീന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുളനടയില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ രാവിലെ 10.30ന് സദസ് ആരംഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...

‘മംദാനിയെയും വാൻസിനെയും കാണാൻ ഉദ്ദേശിച്ചിരുന്നു’ ; രേവന്തിന് സന്ദർശനാനുമതി നിഷേധിച്ചതിൽ യുഎസ് വെളിപ്പെടുത്തൽ

0
ന്യൂഡൽഹി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് യുഎസ് സന്ദർശിക്കാനുള്ള അനുമതി...