Saturday, May 10, 2025 9:36 pm

മഴ മാറി ; ശബരിമലയിൽ ഭക്തജന തിരക്ക് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രണ്ടു ദിവസമായി അയ്യപ്പഭക്തരെ ആശങ്കയിലാഴ്ത്തിയ മഴ പെയ്തൊഴിഞ്ഞതോടെ സന്നിധാനത്ത് വീണ്ടും തിരക്ക് വര്‍ധിച്ചു. ആഴ്ച അവസാനമായതിനാല്‍ നാളെയും (19) ഞായറാഴ്ചയും കുടുതല്‍ ഭക്തര്‍ അയ്യനെ ദര്‍ശിച്ച് പുണ്യം നേടാനായി സന്നിധാനത്തേക്ക് എത്തുന്നതിനുള്ള സാഹചര്യം ഇതോടെ സംജാതമായി. വൃശ്ചികം ഒന്നിന് വൈകിട്ടോടെയാണ് കനത്തമഴ സന്നിധാനത്തേക്ക് പെയ്തിറങ്ങിയത്. അടുത്ത ദിവസം പകല്‍ വെയില്‍ പരന്നുവെങ്കിലും വൈകീട്ടോടെ വീണ്ടും മഴ ആരംഭിക്കുകയായിരുന്നു. ശക്തി കുറവായിരുന്നെങ്കിലും വലിയ ഇടവേളകളില്ലാത്ത മഴ ഇന്ന് (18) രാവിലെ വരെ നീണ്ടുനിന്നു. ഇത് മല കയറുന്നവരുടെ എണ്ണത്തേയും ബാധിച്ചു.

മഴയേയും അവഗണിച്ച് ആയിരങ്ങളാണ് ഇന്നലെയും കലിയുഗ വരദനെകണ്ട് വണങ്ങാന്‍ എത്തിയത്. ചലച്ചിത്രതാരം ദിലീപ് ഉള്‍പ്പെടെ പുലര്‍ച്ചെ തന്നെ ദര്‍ശനത്തിനെത്തിയിരുന്നു. തുടര്‍ന്ന് മേല്‍ശാന്തിയേയും തന്ത്രിയേയും സന്ദര്‍ശിച്ച ദിലീപ് പ്രത്യേക പൂജകളും വഴിപാടുകളും നടത്തുകയും ചെയ്തു. ദര്‍ശന സമയം വര്‍ധിപ്പിച്ചത് നീണ്ട ക്യൂ കുറയുന്നതിനും കാരണമായിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മുതലാണ് ഇപ്പോള്‍ ഹരിഹരസുതനെ ദര്‍ശിക്കാനാവുന്നത്. മുമ്പ് ഇത് അഞ്ചുമണിയായിരുന്നു. പുലര്‍ച്ചതന്നെ ദര്‍ശനം നടത്താനാവുമെന്നതിനാല്‍ ഭക്തര്‍ക്ക് അത്രയും സമയം ക്യൂവില്‍ നില്‍ക്കേണ്ടിവരുന്ന സാഹചര്യവും ഇതിലൂടെ ഒഴിവായി.

ശബരിമല: അഭിപ്രായങ്ങള്‍ അറിയിക്കാന്‍ [email protected]
ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. തീര്‍ത്ഥാടകര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ [email protected] എന്ന മെയില്‍ ഐഡിയിലേക്ക് നല്‍കാവുന്നതാണെന്ന് മന്ത്രി അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലുടെ അറിയിച്ചു. എല്ലാ വിശ്വാസികള്‍ക്കും അല്ലലില്ലാതെ ദര്‍ശനം നടത്തി മടങ്ങുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് ദിവസവും വിലയിരുത്തുന്നുണ്ട്. അപര്യാപ്തതകള്‍ ശ്രദ്ധയില്‍പ്പെടുന്നത് ഉടനടി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകും. ഈ സൗകര്യം തീര്‍ത്ഥാടകര്‍ നല്ല രീതിയില്‍ വിനിയോഗിക്കണമെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ചു

0
ഇടുക്കി: ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ചു. വീട് പൂ‍ർണമായും...

വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി ഇന്ന്...

0
മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടു പേരുടെ പരിശോധനാ...

അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ

0
തൃശൂർ: അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കളെ കുന്നംകുളം പോലീസ്...

കുളത്തുമണ്ണിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

0
കോന്നി : പാടം ഫോറെസ്റ്റേഷൻ പരിധിയിൽ കുളത്തുമണ്ണിൽ കാട്ടാനയുടെ ജഡം കണ്ടെത്തി....