ശബരിമല : കനത്ത മഴയിലും സന്നിധാനത്ത് ഭക്തജനത്തിരക്ക്.ടിപൂജ കണ്ട് തൊഴാൻ തീർഥാടകർ മണിക്കൂറുകളോളം കാത്തുനിന്നു. പുലർച്ചെ 3 മുതൽ സന്നിധാനത്തേക്ക് തീർഥാടകർ മലകയറി. രാവിലെ എത്തിയവർക്ക് നെയ്യഭിഷേകം നടത്താനും അവസരം ലഭിച്ചു.
ഇന്നലെ ഉച്ചയ്ക്ക് കളഭാഭിഷേകം നടന്നു. കിഴക്കേ മണ്ഡപത്തിൽ പൂജിച്ച കളഭം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീലകത്ത് എത്തിച്ചു. തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു.