മന്ദമരുതി വെച്ചൂച്ചിറ റോഡിലെ വെള്ളക്കെട്ട് : യാത്രക്കാര്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: മന്ദമരുതി വെച്ചൂച്ചിറ റോഡിലെ കണ്ണങ്കരയ്ക്കു സമീപം ഉള്ള വെള്ളക്കെട്ടു മൂലം പണി കിട്ടിയത് വഴി യാത്രക്കാർക്ക്. സ്വകാര്യ വ്യക്തി വീടിനു മുന്നിലെ റോഡിന്‍റെ വശം പാറമക്കിട്ടുയർത്തിയതോടെയാണ് പ്രധാന റോഡിൽ വെള്ളക്കെട്ടു രൂപപെട്ടിരിക്കുന്നത്.വാഹനങ്ങൾ പോകുമ്പോൾ ചെളി വെള്ളം തെറിക്കാതിരിക്കാൻ പാടുപെടുകയാണ് നാട്ടുകാർ.ഉന്നത നിലവാരത്തിൽ പകുതി നിർമ്മാണം പൂർത്തിയായ മന്ദമരുതി-വെച്ചൂച്ചിറ റോഡിൽ കണ്ണങ്കരയ്ക്കും പൊടിപ്പാറയ്ക്കുമിടയിലായി കൂത്താട്ടുകുളത്തിന് തിരിയുന്ന എം.എൽ.എ റോഡിന് സമീപമാണ് അപ്രതീക്ഷിത വെള്ളക്കെട്ടു രൂപ പെട്ടിരിക്കുന്നത്.ഇവിടെ അടുത്ത കാലം വരെ സുഗമമായി യാത്ര ചെയ്യുവാൻ കഴിഞ്ഞിരുന്നു.എന്നാൽ പൊതുമരാമത്ത് റോഡിലേക്കിറക്കി സമീപത്തെ വീട്ടുടമ ഗേറ്റിനു മുൻവശം കോൺക്രീറ്റ് ചെയ്തിരുന്നു.

ഇതിന് സമീപത്തെ മതിലിനും റോഡിനും ഇടയ്ക്കുള്ള സ്ഥലം പാറമക്കിട്ട് ഉയർത്തി.ഇതോടെ റോഡിൽ വെള്ളക്കെട്ടുമായി.റോഡു നിർമ്മിച്ചപ്പോൾ ഇവിടെ ഓട പണിതിരുന്നില്ല.വെള്ളക്കെട്ടു രൂപപെട്ടതിനാൽ താമസിയാതെ റോഡ് തകരുവാൻ ഇത്കാരണമാകും.കൂടാതെ കോണ്‍ക്രീറ്റില്‍ മറ്റു വാഹനങ്ങള്‍ കയറാതിരിക്കാനായി സ്ഥാപിച്ച വലിയ പാറക്കല്ലും അപകട ഭീക്ഷണി ഉയര്‍ത്തുന്നുണ്ട്.റോഡിന്‍റെ പകുതിയോളം നിറഞ്ഞിരിക്കുന്ന വെള്ളക്കെട്ട് ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്.സ്വകാര്യ വ്യക്തി പൊതുമരാമത്ത് വക സ്ഥലം കൈയ്യേറി നിർമ്മാണം നടത്തിയിട്ടും കണ്ട ഭാവം നടിക്കാതിരിക്കുകയാണ് ബന്ധപ്പെട്ടവർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...

നടുക്കം മാറാതെ ന്യൂയോർക്ക്; ടൈംസ് സ്ക്വയർ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ്...

0
വാഷിങ്ടൺ : അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ്...

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...