തിരുവനന്തപുരം : ഉത്സവങ്ങള്‍ നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിൽ വരുന്ന ക്ഷേത്രങ്ങളിൽ ആചാരപരമായി മാത്രം ഉത്സവങ്ങൾ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. കലാപരിപാടികൾ, സ്റ്റേജ് ഷോകള്‍ എന്നിവ പാടില്ല. നാലമ്പലത്തിനകത്തും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ ആളുകളെ കയറ്റാവൂ. ആന എഴുന്നള്ളിപ്പ് അത്യാവശ്യമാണെങ്കിൽ മാത്രം ജില്ലാ ഭരണകൂടത്തിന്‍റെ അനുമതിയോടെ നടത്താമെന്നും നിർദേശമുണ്ട്.