‘നയിക്കുന്നത് ലീഗല്ല , കോൺഗ്രസ് തന്നെ ; പാർട്ടി ഏത് ചുമതല നൽകിയാലും ഏറ്റെടുക്കും’ : മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തദ്ദേശതെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ ഉടലെടുത്ത നേതൃമാറ്റ ആവശ്യത്തിൽ പ്രതികരിച്ച് കെ മുരളീധരൻ എംപി. നിലവിൽ നേതൃമാറ്റമല്ല കൂട്ടായ പരിശ്രമമാണ് പാർട്ടിക്കുള്ളിൽ വേണ്ടതെന്ന് മുരളീധരൻ വ്യക്താക്കി. പാർട്ടി ഏത് ചുമതല നൽകിയാലും ഏറ്റെടുക്കും. യുഡിഎഫിനെ നയിക്കുന്നത് കോൺഗ്രസ് തന്നെയാണെന്നും ലീഗല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിലേറ്റ കടുത്ത പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഘടകകക്ഷികളും ചില പാർട്ടി നേതാക്കളും രംഗത്തെത്തിയിരുന്നു. നാല് നേതാക്കൾ മാത്രം തീരുമാനമെടുക്കുന്ന സ്ഥിതിയാണെന്ന പരസ്യ പ്രതികരണവുമായി ആദ്യം രംഗത്തെത്തിയത് കെ മുരളീധരനായിരുന്നു. പിന്നാലെ കെ.മുരളീധരനെ തിരികെ വിളിച്ച് കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട പോസ്റ്ററുകള്‍ പല ജില്ലകളിലും പ്രത്യക്ഷപ്പെട്ടു.

എന്നാൽ ഹൈക്കമാൻഡ് ഇടപെട്ട് നേതാക്കളുടെ പരസ്യപ്രതികരണം വിലക്കി. സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉടൻ ഉണ്ടാകില്ലെന്നാണ് ദേശീയ സംസ്ഥാന നേതൃത്വങ്ങൾ വ്യക്തമാക്കുന്നത് . എന്നാല്‍ തിരിച്ചടി നേരിട്ട ജില്ലകളില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റികളില്‍ മാറ്റങ്ങളുണ്ടായേക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വേദാന്ത ‘അൺലിമിറ്റഡ്’ പ്രഖ്യാപിച്ച് അനിൽ അഗർവാൾ; ...

0
വേദാന്ത ലിമിറ്റഡിന്റെ 61-ാമത് വാർഷിക പൊതുയോഗത്തിൽ ഗ്രൂപ്പ് ചെയർമാൻ അനിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...