ഡല്‍ഹി: ദുബായ്-ഡല്‍ഹി വിമാനത്തില്‍ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്പിറ്റിലേക്ക് ക്ഷണിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ്. എയര്‍ ഇന്ത്യ സി.ഇ.ഒ കാംബെല്‍ വില്‍സന്‍, ഫ്‌ലൈറ്റ് സേഫ്റ്റി ചീഫ് ഹന്റി ഡോനോഹൊ എന്നിവര്‍ക്കാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഏപ്രില്‍ 21 പുറപ്പെടുവിച്ച നോട്ടീസില്‍ അഞ്ച് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
ഫെബ്രുവരി 27നാണ് സംഭവം നടന്നത്. വിമാനത്തിലെ പൈലറ്റ് ക്ഷണിച്ചത് പ്രകാരം വനിതാ സുഹൃത്ത് കോക്പിറ്റിനുള്ളില്‍ കയറുകയായിരുന്നു. വനിതാ സുഹൃത്തിനായി പൈലറ്റ് തലയണ ആവശ്യപ്പെടുകയും പാനീയങ്ങളും പലഹാരങ്ങളും കോക്പിറ്റില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചതായും പരാതിയില്‍ വിവരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കാബിന്‍ ക്രൂവാണ് പരാതി നല്‍കിയത്.