Wednesday, July 3, 2024 5:36 am

ശബരിമലയില്‍ വെര്‍ച്ച്വല്‍ ക്യൂ സംവിധാനം തുടരും : ഡിജിപി ലോക്‌നാഥ് ബെഹ്‌റ

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമലയില്‍ വരും വര്‍ഷങ്ങളിലും വെര്‍ച്ച്വല്‍ ക്യൂ സംവിധാനം തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തിനായി പോലീസ് പ്രത്യേക സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ശബരിമലയുടെ ചരിത്രത്തില്‍ ഇത്തരമൊരു മുന്നൊരുക്കം ആദ്യമായാണ്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തുന്ന ഭക്തരെ ദര്‍ശനത്തിന് ശേഷം സുരക്ഷിതരായി മടക്കി അയക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തി വെര്‍ച്ച്വല്‍ ക്യൂ വഴി ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഈ വര്‍ഷം ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചത്. ഈ സമ്പ്രദായം ഏറെ ഗുണം ചെയ്തു.
പോലീസുകാര്‍ സ്വയം സുരക്ഷയും ഭക്തരുടെയും ജീവനക്കാരുടേയും സുരക്ഷയും നോക്കേണ്ട സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. എങ്കിലും ഈ സാഹചര്യം പോലീസ് ഉദ്യോഗസ്ഥര്‍ വളരെ മികച്ച രീതിയില്‍ പരാതിക്കിടയില്ലാത്തവിധം കൈകാര്യം ചെയ്തു. ഇതര വകുപ്പുകളുമായി ചേര്‍ന്ന് നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടും.

ആരോഗ്യ വിഭാഗം മികച്ച രീതിയിലുള്ള സേവനമാണ് ശബരിമലയില്‍ നടത്തിയിട്ടുള്ളത്. ശബരിമലയില്‍ സേവനത്തിനെത്തിയ ഏതാനും പോലീസുകാര്‍ കോവിഡ് ബാധിതരായെങ്കിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഇതൊരു അനുഭവ പാഠമാക്കി. രോഗപ്രതിരോധത്തിന് മുന്‍ഗണന നല്‍കിയുള്ള സുരക്ഷാക്രമീകരണങ്ങളാണ് പിന്നീട് നടപ്പാക്കിയതെന്നും ഡിജിപി പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രസിഡന്റായാൽ യുക്രൈൻ യുദ്ധത്തിന് ഒറ്റദിവസംകൊണ്ട് പരിഹാരം കണ്ടെത്തുമെന്ന് ട്രംപ് ; അതിന് നിങ്ങൾക്ക് കഴിയില്ലെന്ന്...

0
യു.എൻ: വീണ്ടും യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ യുക്രൈൻ യുദ്ധത്തിന് ഒറ്റദിവസംകൊണ്ട് പരിഹാരമുണ്ടാക്കുമെന്ന്...

മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ സ്ത്രീ കൊല്ലപ്പെട്ടത് തന്നെ സ്ഥിരീകരിച്ച് പോലീസ് ;...

0
മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ സ്ത്രീ കൊല്ലപ്പെട്ടതാണെന്ന്...

അർധരാത്രി പോലീസ് സ്റ്റേഷൻ ഉപരോധിച്ച് പ്രതിഷേധം ; എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് എം.എൽ.എ, വ്യാപക...

0
തിരുവനന്തപുരം: അര്‍ധരാത്രി പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധം. തിരുവനന്തപുരം ശ്രീകാര്യം പോലീസ്...

രാഹുൽ ഗാന്ധി യൂസുഫ് നബിയാണെന്നാണ് മുസ്‌ലിം ലീഗ് പറയുന്നത് ; കെ.ടി ജലീൽ

0
തിരുവനന്തപുരം: മുസ്‌ലിം ലീഗുകാര്‍ വല്ലാത്ത ആവേശത്തോടെ കോൺഗ്രസിനെ പിന്തുണക്കേണ്ടെന്ന് കെ.ടി ജലീല്‍....