ധാരാവിയിൽ വീണ്ടും കൊവിഡ് മരണം ; നാല് പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയിലെ ധാരാവിയിൽ വീണ്ടും കൊവിഡ് മരണം. അറുപത് വയസുകാരനാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം 150 ആയി. നാല് പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ ധാരാവിയിൽ കൊവിഡ് രോഗികളുടെ എണ്ണം 50 കടന്നു. പ്രദേശത്ത് ബാരിക്കേഡുകൾ തീ‍ർത്ത് കവചമൊരുക്കുകയാണ് പോലീസ്.

മഹാമാരി കൂടുതൽ നാശം വിതക്കുന്ന മഹാരാഷ്ട്രയിൽ വെറും അഞ്ച് ദിവസം കൊണ്ടാണ് കൊവിഡ് രോ​ഗികളുടെ എണ്ണം ആയിരത്തിൽ നിന്ന് രണ്ടായിരത്തിലേക്ക് കടന്നത്. സംസ്ഥാനത്ത് മൂന്ന് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂനെ, മുംബൈ എന്നിവിടങ്ങളിലെ നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെയിലെ റൂബി ഹാൾ ആശുപത്രിയിലെ രണ്ട് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരോടെ നേരിട്ട് ബന്ധം പുലർത്തിയിരുന്ന 36 നഴ്സുമാരെ ക്വാറൻ്റെൻ ചെയ്തു.

നേരത്തെ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ച മുംബൈയിലെ ഭാട്ടിയ ആശുപത്രിയിൽ ഇന്ന് ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സുമാരുടെ എണ്ണം അഞ്ചായി. ഭാട്ടിയ ആശുപത്രിയിൽ മാത്രം ആകെ 37 നഴ്സുമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മുംബൈ താജ് ഹോട്ടലിലെ അഞ്ച് ജീവനക്കാർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. താനെയിൽ പോലിസ് ഇൻസ്പെക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 100ഓളം പോലീസുകാരെയും ക്വാറന്‍റൈൻ ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...