Wednesday, July 9, 2025 6:25 pm

എല്ലാ മതങ്ങളുടെയും പരമമായ ഉദ്ദേശം ആത്മസുഖം നേടുക എന്നതാണ് ; ധർമ്മചൈതന്യ സ്വാമികൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: എല്ലാ മതങ്ങളുടെയും പരമമായ ഉദ്ദേശം ആത്മസുഖം നേടുക എന്നതാണെന്നും അതുകൊണ്ടുതന്നെ മതങ്ങൾ തമ്മിൽ യാതൊരു ഭിന്നതയും ആവശ്യമില്ലെന്നുമാണ് ശ്രീ നാരായണഗുരു ലോകത്തിനെ പഠിപ്പിച്ചതെന്നും ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മചൈതന്യ സ്വാമികൾ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലും ഗുരുധർമ്മ പ്രചരണസഭയുടെ സഹകരണത്തിലും നടത്തപ്പെടുന്ന 28 -ാ മത് മാടമൺ ശ്രീനാരായണ കൺവെൻഷന്‍ പമ്പാ മണപ്പുറത്തു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗം അസിസ്റ്റന്റ് സെക്രട്ടറിയും സ്വാഗത സംഗം ചെയർമാനുമായ പി.എസ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രകാശം ആത്മീയ പ്രഭാഷണം നിർവ്വഹിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി.സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ.മണ്ണടി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കോമളം അനിരുദ്ധൻ, വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡൻറ് ലത മോഹനൻ, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാർ, അങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി എസ് സതീഷ്‌കുമാർ, പി എം മധു, പി.എസ് ദിപു , ഷീജ വാസുദേവൻ, പി.എൻ.സന്തോഷ് കുമാർ എന്നിവര്‍ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇരുതലമൂരിയെ വിൽക്കാൻ ശ്രമം ; റിട്ടയേർഡ് കരസേനാ ഉദ്യോഗസ്ഥൻ പിടിയിൽ

0
റാന്നി: വന്യജീവി സംരക്ഷണ പട്ടികയിലുള്‍പ്പെട്ട ഇരുതലമൂരിയെ വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടയില്‍ ഒരാള്‍...

എറണാകുളത്ത് പണിമുടക്ക് ദിനത്തിൽ ബൈക്കുകളിൽ അഭ്യാസപ്രകടനം ; ബൈക്കുകൾ പിടിച്ചെടുത്ത് എംവിഡി

0
കൊച്ചി: എറണാകുളത്ത് പണിമുടക്ക് ദിനത്തിൽ ബൈക്കുകളിൽ അഭ്യാസപ്രകടനം. മൂന്ന് ബൈക്കുകൾ ആണ്...

മലയാലപ്പുഴ പഞ്ചായത്തിലെ ഗ്രാമസഭകൾ ഇടതുപക്ഷ സമര അനുകൂലികൾ തടസ്സപ്പെടുത്തി

0
മലയാലപ്പുഴ: മലയാലപ്പുഴ പഞ്ചായത്തിലെ ഗ്രാമസഭകൾ ഇടതുപക്ഷ സമര അനുകൂലികൾ തടസ്സപ്പെടുത്തി. പഞ്ചായത്തിലെ...

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം 1100 ആയി പരിമിതപ്പെടുത്തണം ; വി ഡി സതീശൻ

0
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രദേശങ്ങളിൽ പരമാവധി 1300 വോട്ടർമാർക്കും മുനിസിപ്പൽ...