കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയാകുന്നു. വടക്കന്‍ കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനനുമായി ധര്‍മ്മജന്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ വിജയസാദ്ധ്യത ചര്‍ച്ചയായെങ്കിലും എവിടെ മത്സരിക്കുമെന്നതില്‍ അന്തിമ തീരുമാനമായില്ല.
സംസ്ഥാനത്തെ രണ്ട് മണ്ഡലത്തിലേക്കാണ് ധര്‍മജനെ പ്രധാനമായും പരിഗണിക്കുന്നത്. രണ്ടിടത്തും വിജയസാദ്ധ്യത ശക്തമല്ലെന്നാണ് വിലയിരുത്തല്‍. ബാലുശ്ശേരിയിലാണ് ധര്‍മജനെ ആദ്യം മുതല്‍ പരിഗണിക്കുന്നത്. ദളിത് സംവരണ മണ്ഡലമാണ് ബാലുശ്ശേരി. മണ്ഡലത്തില്‍ ആഴത്തിലുളള ബന്ധമുണ്ടെന്ന് ധര്‍മജന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ദളിത് കോണ്‍ഗ്രസ് അടക്കം അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ധര്‍മജന്റെ വിജയസാധ്യത കോണ്‍ഗ്രസ് പരിശോധിച്ച് വരികയാണ്. രാഹുല്‍ ഗാന്ധിയുടെ ടീം തന്നെയാവും ഇതും വിലയിരുത്തുക.
നിലവില്‍ ബാലുശ്ശേരി സി പി എമ്മിന്റെ സിറ്റിംഗ് സീറ്റാണ്. ശക്തമായ വേരോട്ടം ഈ മണ്ഡലത്തില്‍ സി പി എമ്മിനുണ്ട്. മുസ്ലീം ലീഗും ഇവിടെ ശക്തമാണ്. ബാലുശ്ശേരിയില്‍ മത്സരിക്കണമെന്ന് ഇത്തവണ കോണ്‍ഗ്രസിലെ നേതാക്കളില്‍ പലരും ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ധര്‍മ്മജനെ വൈപ്പിനില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നീക്കം. ഇത് കുറച്ച് കൂടി വിജയസാധ്യത കൂടുതലുളള മണ്ഡലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊച്ചിക്കാരനെന്ന ആനുകൂല്യവും ധര്‍മജന് വൈപ്പിനില്‍ ലഭിക്കും. മണ്ഡലമേതായാലും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നാണ് ധര്‍മജന്റെ നിലപാട്.