കൊച്ചി: എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് പോലെയല്ല താന്‍ സിനിമയിലേക്ക് എത്തിയതെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സംസ്ഥാനത്തെ ഇടതുഭരണം ബിഗ് ബോസ് ഹൗസ് പോലെയാണെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.
ബാലുശ്ശേരിയിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വരുന്ന പരിഹാസ ട്രോളുകളെ കുറിച്ചായിരുന്നു ധര്‍മ്മജന്‍റെ പ്രതികരണം. കോഴിക്കോട് നടുവണ്ണൂരില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.