കണ്ണൂരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ധനം ; ഓട്ടോ ഡ്രൈവര്‍ക്കെതിരെ നടപടി എടുക്കാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍തഥിയെ ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ പാനൂരിലാണ് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായി ജിനീഷ് തല്ലുകയായിരുന്നു. പ്രദേശത്ത് ഉണ്ടായിരുന്നവര്‍ ഇത് കണ്ടെങ്കിലും ആരും ഇത് തടയാനായി ആദ്യം മുന്നോട്ട് വന്നില്ല. പിന്നീട് ചിലരെത്തി ജിനീഷിനേയും വിദ്യാര്‍ത്ഥിയേയും പിടിച്ചു മാറ്റുകയായിരുന്നു.

എന്തിനാണ് തല്ലിയതെന്ന് ചോദിച്ചപ്പോള്‍ ജിനീഷ് ആദ്യം കാരണം പറഞ്ഞില്ലെന്നും അടി കഴിഞ്ഞ ശേഷം ആള് മാറിപ്പോയതാണെന്ന് പറഞ്ഞുവെന്നും മര്‍ദ്ദനത്തിനിരയായ കുട്ടി പറയുന്നു. അതേസമയം സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥിയുടെ പിതാവ് ആരോപിച്ചു. വിഷയത്തില്‍ പാനൂര്‍ പോലീസ് ഒത്ത് തീര്‍പ്പിന് ശ്രമിക്കുകയാണ്. കേസ് വേണോ, പറഞ്ഞു തീര്‍ത്താല്‍ പോരെയെന്ന് പോലീസ് ചോദിച്ചതായി പിതാവ് പറഞ്ഞു.

പ്രതിയുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് പോലീസിന്റെ ഈ പ്രതികരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ കേസെടുത്തെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...

തെക്കൻ ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; 41 പേർക്ക് പരിക്ക്

0
ഒക്‌സിറ്റാനിയ: തെക്കൻ ഫ്രാൻസിലെ പോമാസ് ഗ്രാമത്തിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു....