കോന്നി : കേന്ദ്ര ഗവണ്മെന്റിന്റെ കർഷക ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാൻ സഭ കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കോന്നി ബി എസ് എൻ എൽ ഓഫീസിന് മുൻപിൽ നടത്തിയ ധർണ്ണയും സമരവും കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ കെ എൻ സത്യാനന്ദപണിക്കർ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ കോന്നി മണ്ഡലം പ്രസിഡന്റ് രാജൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. കിസാൻ സഭ കോന്നി മണ്ഡലം സെക്രട്ടറി കെ സേതുകുമാർ, സി പി ഐ കോന്നി ലോക്കൽ സെക്രട്ടറി എ ദീപുകുമാർ, കെ രാജൻ, ചിറ്റാർ ആനന്ദൻ, തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു.
അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി
RECENT NEWS
Advertisment