പത്തനംതിട്ട : അവശ്യസാധനങ്ങളുടെ വില വർധനവിനെതിരേ ഓൾ കേരള കേറ്റേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 30-ന് കളക്ടറേറ്റിലേക്ക് പ്രതിഷേധപ്രകടനവും ധർണയും നടത്തും. 9.30-ന് അബാൻ ജംഗ്ഷനില്‍ നിന്നാംരഭിക്കുന്ന പ്രകടനം സംസ്ഥാന വൈസ് പ്രസിഡന്റ് ജിജൻ മത്തായി ഉദ്ഘാടനം ചെയ്യും. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പ്രശാന്ത് ആതിര, ജില്ലാ പ്രസിഡന്റ് വിജയൻ നടമംഗലത്ത്, ജനറൽ സെക്രട്ടറി സുരേഷ് ജോർജ്, ട്രഷറർ സിജിൻ ജോർജ്, വി.ആർ. പുഷ്പരാജ് എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.