റാന്നി : മാർച്ച് 28 29 തീയതികളിലെ പൊതു പണിമുടക്ക് പ്രചാരണത്തിന്‍റെ ഭാഗമായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ സംയുക്ത നേതൃത്വത്തിൽ റാന്നിയിലെ വിവിധ കേന്ദ്രങ്ങളിൽ സായാഹ്ന ധര്‍ണ്ണ നടത്തി. റാന്നി-പെരുമ്പുഴ, കീക്കൊഴൂർ, വടശ്ശേരിക്കര എന്നിവടങ്ങളിലാണ് ധര്‍ണ്ണ നടത്തിയത്. പെരുമ്പുഴയിൽ സമരസമിതി നേതാവ് ആര്‍ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ നേതാവ് ദിപിൻദാസ് അധ്യക്ഷത വഹിച്ചു. ബിനു കെ സാം, ഷാജഹാൻ, കെ സജികുമാർ, അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
സായാഹ്ന ധര്‍ണ്ണ നടത്തി
RECENT NEWS
Advertisment