ധീരജ് വധക്കേസ് : പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പൈനാവ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടാനുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ പ്രതികളെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജറാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡി കാലാവധി നീട്ടാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

ധീരജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിക്കായി തെരച്ചില്‍ നടത്തുന്നതിനായാണ് അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. ധീരജിനെ പ്രതികള്‍ കുത്താനുപയോഗിച്ച കത്തി ഇതുവരെയും കണ്ടെത്താനായിട്ടില്ല. കേസിലെ പ്രധാന തെളിവായ ഈ കത്തി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കോളേജ് പരിസരത്താണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിലെ മുഖ്യപ്രതി നിഖില്‍ പൈലി അടക്കം അറസ്റ്റിലായ അഞ്ചുപേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. നിഖില്‍ പൈലിയെയും സഹായി ജെറിന്‍ ജോജോയെയും 22 വരെയും നിതിന്‍ ലൂക്കോസ്, ജിതിന്‍ ഉപ്പുമാക്കല്‍ ,ടോണി തേക്കിലക്കാടന്‍ എന്നിവരെ 21-ാം തീയതിവരെയുമാണ് കസ്റ്റഡിയില്‍ വിട്ടിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

0
മലപ്പുറം: നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി. എസ്‌എഫ്ഐ...