ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ നിയോഗിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ആവശ്യമായ കേന്ദ്ര സേനയെ (സിഎപിഎഫ്) നിയോഗിക്കും. പ്രശ്നബാധിത ബൂത്തുകള്‍ തിരിച്ചറിഞ്ഞ് മതിയായ സിഎപിഎഫുകാരെ വിന്യസിക്കുമെന്നും സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദീപക് മിശ്ര ഐപിഎസ് ആണ് കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകന്. പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കും.