ദോഹയില്‍ വെച്ച് താലിബാന്‍ നല്‍കിയ വാക്കുപാലിച്ചില്ലെന്ന് സര്‍വകക്ഷി യോഗത്തില്‍ വിദേശകാര്യ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അഫ്ഗാനിലെ സ്ഥിതിഗതികൾ മോശമാണെന്നും ദോഹയിൽ വെച്ച് താലിബാൻ നൽകിയ വാക്കുപാലിച്ചില്ലെന്നും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് വിശദീകരിക്കുന്നതിന് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 ഫെബ്രുവരിയിൽ താലിബാൻ നേതാക്കളും യുഎസും തമ്മിൽ ഒപ്പിട്ട ദോഹ ഉടമ്പടിയിൽ മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നൽകിയിരുന്നു. അഫ്ഗാനിലെ എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളിക്കുന്ന സർക്കാരാകാണം വരേണ്ടതെന്നടക്കം കരാറിലുണ്ടായിരുന്നു. ഇതൊന്നും പാലിക്കാതെയാണ് താലിബാന്റെ നീക്കമെന്നാണ് ജയ്ശങ്കർ പറയുന്നത്.

കഴിയാവുന്നത്ര ആളുകളെ ഒഴിപ്പിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. അഫ്ഗാനിൽ കുടുങ്ങി കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും തിരികെ എത്തിക്കുക എന്നതിനാണ് മുൻഗണന എന്നും വിദേശകാര്യ മന്ത്രി വിശദീകരിച്ചു. അഫ്ഗാനിൽ നിന്ന് പുറത്ത് കടക്കാനായി 15000 ത്തോളം പേർ കേന്ദ്ര സർക്കാരിനെ സമീപിച്ചതായാണ് റിപ്പോർട്ട്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് അമേരിക്ക,റഷ്യ, ചൈന എന്നീ രാജ്യങ്ങൾ കൈക്കൊണ്ട നടപടികൾ സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി പ്രതിപക്ഷ പാർട്ടികളോട് വിശദീകരിച്ചതായണ് വിവരം.

ജയ്ശങ്കറിന് പുറമെ കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും പ്രഹ്ലാദ് ജോഷിയും സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസിനെ പ്രതിനിധീകരിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയും യോഗത്തിനെത്തി. എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, ഡി.എം.കെ നേതാവ് ടി.ആർ.ബാലു, മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ എന്നിവരും യോഗത്തിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ തുടർന്നാണ് വിദേശകാര്യ മന്ത്രി സർവകക്ഷി യോഗം വിളിച്ച് ചേർത്ത് സ്ഥിതിഗതികൾ വിശദീകരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...