കണക്കുകളില്‍ മുന്നില്‍ ധോണിപ്പട ; രാജസ്ഥാന്‍റെ റെക്കോര്‍ഡും അത്ര മോശമല്ല

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് നേര്‍ക്കുനേര്‍ പോരുകളില്‍ മുന്‍തൂക്കം സിഎസ്‌കെയ്‌ക്ക്. ഇരു ടീമുകളും 24 മത്സരങ്ങളില്‍ മുഖാമുഖം വന്നപ്പോള്‍ 14 എണ്ണത്തില്‍ ചെന്നൈയും പത്തില്‍ രാജസ്ഥാനും വിജയിച്ചു. എന്നാല്‍ കഴിഞ്ഞ സീസണില്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ ജോസ് ബട്‌ലറുടെ വെടിക്കെട്ടില്‍(പുറത്താകാതെ 48 പന്തില്‍ 70) അഞ്ച് വിക്കറ്റിന്‍റെ ജയം രാജസ്ഥാന് ഒപ്പം നിന്നു.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് രാജസ്ഥാൻ റോയൽസ്-ചെന്നൈ സൂപ്പർ കിംഗ്‌സ് മത്സരം തുടങ്ങുന്നത്. ചെന്നൈയെ എം എസ് ധോണിയും രാജസ്ഥാനെ മലയാളി താരം സഞ്ജു സാംസണുമാണ് നയിക്കുന്നത്. ഐപിഎല്‍ പതിനാലാം സീസണില്‍ കളിച്ച രണ്ട് വീതം മത്സരങ്ങളില്‍ ഇരു ടീമും ഓരോ കളികള്‍ ജയിച്ചപ്പോള്‍ സിഎസ്‌കെ നാലാംസ്ഥാനക്കാരും രാജസ്ഥാന്‍ അഞ്ചാമതുമാണ്.

തോറ്റ് തുടങ്ങിയ രണ്ട് ടീമുകളും അവസാന കളികളില്‍ ജയം നേടിയതിന്‍റെ ആത്മവിശ്വാസത്തോടെയാണ് ഇന്നിറങ്ങുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ 147 റണ്‍സ് രണ്ട് പന്ത് ബാക്കിനില്‍ക്കേ ഡേവിഡ് മില്ലറുടേയും ക്രിസ് മോറിസിന്‍റെയും ബാറ്റിംഗ് മികവില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. അതേസമയം പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് ധോണിപ്പട തോല്‍പിച്ചു. നാല് വിക്കറ്റ് വീഴ്‌ത്തിയ ദീപക് ചഹാറിന്‍റെ മികവിലായിരുന്നു ജയം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...