കരുണയില്ലാതെ കാരുണ്യ ; ചികിത്സ സഹായം നിലച്ചതോടെ വലഞ്ഞ് ഡയാലിസിസ് രോഗികള്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയുളള ചികില്‍സാ സഹായം നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് കോട്ടയം മെഡിക്കല്‍ കോളജിലെ ഡയാലിസിസ് രോഗികള്‍. ജീവന്‍ നിലനിര്‍ത്താനുളള ചികില്‍സയ്ക്കായി പലരും പ്രതിമാസം പതിനായിരം രൂപ വരെ അധികമായി കണ്ടെത്തേണ്ട നിലയിലാണിപ്പോള്‍. കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ കുടിശിക വരുത്തിയതോടെയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡയലാസിസ് രോഗികള്‍ക്കുളള കാരുണ്യ സേവനങ്ങള്‍ നിലച്ചത്. മന്ത്രിമാർക്ക് പരാതി നൽകിയിട്ടും പ്രയോജനമൊന്നുമില്ലെന്ന് ഇവർ പറയുന്നു. ആരോ​ഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

ഗാന്ധിനഗര്‍ സ്വദേശിയായ ജയ്സണ്‍ ഓട്ടോ ഡ്രൈവറാണ്. മുപ്പത് വയസ് പ്രായമുണ്ട്. രണ്ടു വര്‍ഷമായി വൃക്കകള്‍ തകരാറിലായിട്ട്. രോഗം വന്ന ശേഷം ആഴ്ചയില്‍ രണ്ടു ദിവസം ഓട്ടോ ഓടിച്ചാലായി. കോട്ടയം മെഡിക്കല്‍ കോളജില്‍ ആഴ്ചയില്‍ രണ്ട് ഡയാലിസിസ് ചെയ്യണം. കാരുണ്യയായിരുന്നു ഏക ആശ്രയം. ഇപ്പോള്‍ പക്ഷേ അത് ലഭിക്കുന്നില്ലെന്ന് ജയസന്റെ വാക്കുകൾ. ഡയാലിസിസ് വാര്‍ഡിനു മുന്നില്‍ ഉള്ളവർക്കെല്ലാം പറയാനുള്ളത് തങ്ങൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചായിരുന്നു. കാരുണ്യ വഴിയുളള സഹായമില്ലെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സിലെങ്കിലും ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. കാര്യം പറഞ്ഞ് മന്ത്രിമാരെ പലരെയും നേരില്‍ കണ്ടു. കാണാന്‍ പറ്റാത്തവരെ ഫോണില്‍ വിളിക്കുന്നുമുണ്ട്. പ​ക്ഷേ പ്രയോജനമില്ലെന്നു മാത്രം. ചികില്‍സയും ദൈനംദിന ജീവിതവും കൂടി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിധം പ്രതിസന്ധിയിലായിരിക്കുകയാണ് ഈ പാവം മനുഷ്യർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

0
തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന...

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ചെന്നൈയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് നടി തൃഷ

0
ചെന്നൈ: ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോ ചടങ്ങിൽ പങ്കെടുത്ത്...

പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ....