ഡയാലിസിസ് രോഗിയായ ഡ്രൈവറെ വരിസംഖ്യ നൽകിയില്ലെന്ന് ആരോപിച്ച് തടഞ്ഞുവെച്ചു ; അസോസിയേഷനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വരിസംഖ്യ നല്‍കിയില്ലെന്ന് ആരോപിച്ച് ഡയാലിസിസ് രോഗിയെ ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കാതെ ടാക്‌സി അസോസിയേഷന്‍  അംഗങ്ങളും ഡ്രൈവര്‍മാരും തടഞ്ഞുവെച്ചതായി പരാതി. മൂന്നാര്‍ കോളനിയില്‍ താമസിക്കുന്ന സുന്തർ എന്ന ഡ്രൈവറെയാണ് സ്റ്റാന്റില്‍ വാഹനം നിര്‍ത്തിയിടുന്നതിന് നികുതി നല്‍കിയില്ലെന്ന് ആരോപിച്ച് അസോസിയേഷന്‍ അംഗങ്ങളും ചില ഡ്രൈവര്‍മാരും തടഞ്ഞത്.

മൂന്നാര്‍ ടാക്‌സി അസോസിയേഷനില്‍ അംഗമായ സുന്തര്‍ വര്‍ഷങ്ങളായി ടാക്‌സി വാഹനം ഓടിക്കുന്ന ആളാണ്. കഴിഞ്ഞ കുറച്ചുനാളുകള്‍ക്ക് മുമ്പ് ഇദ്ദേഹത്തിന് അസുഖം പിടിപെടുകയും തുടർന്ന് ഡയാലിസിസ് ചെയ്ത് വരികയുമാണ്. പലരും നല്‍കുന്ന സഹായവും എപ്പോഴെങ്കിലും വാഹനത്തിന് ലഭിക്കുന്ന ഓട്ടത്തിലൂടെയുമാണ് ചികില്‍സയ്ക്കുള്ള പണം കണ്ടെത്തുന്നത്.

ഇതിനിടെ കഴിഞ്ഞ ദിവസം അസോസിയേഷന് സമീപത്ത് വാഹനം നിര്‍ത്തിയിടുന്നതിന് വരിസംഖ്യ അടിച്ചില്ലെന്ന് പറഞ്ഞ് ഇദ്ദേഹത്തെ ഭാരവാഹികളും ഡ്രൈവര്‍മാരും തടഞ്ഞതായാണ് സുന്തറിന്റെ പരാതി. സംഭവത്തില്‍ മൂന്നാര്‍ പോലീസിനും പഞ്ചായത്ത് സെക്രട്ടറിക്കും ഇദ്ദേഹം പരാതി നല്‍കി. അരമണിക്കൂറോളം തടഞ്ഞതോടെ ശ്വാസം മുട്ടലടക്കമുള്ള അസ്വസ്ഥകള്‍ ഉണ്ടാവുകയും ഡയാലിസിന് പോകാന്‍ കഴിഞ്ഞില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതിയിൽ മൂന്നാര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....