Thursday, July 4, 2024 9:15 am

അടൂർ വൈസ് മെൻ ഇന്റർനാഷണൽ ക്ലബ്ബിന്റെ വജ്രജൂബിലി ആഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

അടൂർ : അടൂർ വൈസ് മെൻ ഇന്റർനാഷണൽ ക്ലബ്ബിന്റെ വജ്രജുബിലി ആഘോഷം വൈസ് ‘മെൻ ക്ലബ്ബിൽ വെച്ച് നടത്തപ്പെട്ടു. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ഒപ്പം വൈസ് മെൻ സെൻട്രൽ ട്രാവൻകൂർ റീജീയൻ സോൺ വൺ ഡിസ്ട്രിക്ട് ഗവർണറുടെ (ഡി ജി ) സ്ഥാനരോഹണവും വൈസ് മെൻ അടൂർ ഭാരവാഹികളുടെ സ്ഥാനരോഹണവും നടത്തപ്പെട്ടു.

ആഗോള തലത്തിൽ കൃത്യമായ ലക്ഷ്യത്തോടെ കൂറും നന്മയ്ക്കും വേണ്ടി പ്രതിസന്ധി ഘട്ടങ്ങളിൽ വെല്ലുവിളികളെ അതിജീവിച്ച് വളരെ മാതൃകാപരമായ ഒട്ടനേകം പ്രവർത്തനങ്ങളാണ് വൈസ് മെൻ ഇന്റർനാഷണൽ നടത്തികൊണ്ടിരിക്കുന്നതെന്ന്‌ മന്ത്രി വീണ ജോർജ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തന മികവിന്റെ തുടർച്ചയായി വൈസ് മെൻ അതിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന “വൃക്ക സംബന്ധമായ പരിചരണം, കുട്ടികളിലെ കാൻസർ ” എന്നീ രണ്ട് ബ്രിഹത്ത് പദ്ധതികളും ആനുകാലിക സാഹചര്യത്തിൽ വളരെയധികം ശ്ലഹനീയമായ പ്രവർത്തനങ്ങളാണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.  അതുപോലെ തന്നെ ഇന്ന് ഏറ്റവും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ ജീവിത ശൈലി രോഗങ്ങൾ മൂലം ആണെന്നുള്ളതും അതിൽ മുപ്പതുവയസ്സിന് മുകളിൽ ഉള്ളവരുടെ പരിപൂർണ്ണ ആരോഗ്യ പരിശോധനകൾ നടത്തുന്നത് സർക്കാർ വലിയ പ്രാമുഖ്യത്തിലാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വൈസ് മെൻ ഇന്റർനാഷണൽ ഏറ്റെടുത്തിരിക്കുന്ന രണ്ട് പദ്ധതികളും അങ്ങേയറ്റം നന്ദി അർഹിക്കുന്ന കാര്യങ്ങൾ ആണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് വണ്ണിന്റെ ഡി ജി ആയി വൈഎം പിഡബ്യുഎഎഫ്  ബിനു വാരിയത്തും ഡിസ്ട്രിക്ട് സെക്രട്ടറി ആയി വൈഎം അലക്സ്‌ പി മാത്യു, ഡിസ്ട്രിക്ട് ട്രഷറർ വൈഎം ലിസ്സൺ ജോർജ് എന്നിവരും അടൂർ വൈസ് മെൻ ഭാരവാഹികളായി വൈഎം ഡോ. തോമസ് ജോർജ് (പ്രസിഡന്റ്‌ ), വൈഎം ജോർജ് തോമസ് (സെക്രട്ടറി ), വൈഎം സുനിഷ് ഫിലിപ്പ് (ട്രഷറർ), വൈസ് മെനെറ്റ്സ് ഭാരവാഹികളായി വൈഎം. ഡോ. സ്മിത സാറ പാടിയറ (പ്രസിഡന്റ്‌ ), വൈഎം ശോഭി ജോർജ് (സെക്രട്ടറി ),വൈഎം സിജി സുനിഷ് (ട്രഷറർ ), വൈസ് ലിംഗ്സ് ഭാരവാഹികളായി ജോഷി വർഗീസ് തോമസ് (പ്രസിഡന്റ്‌ ), അലോന മരിയ അലക്സ്‌ (സെക്രട്ടറി ) എന്നിവരും ചുമതലയേറ്റു. ചടങ്ങിൽ അഡ്വ. ജേക്കബ് വർഗീസ് കെ,  ഫ്രാൻസിസ് എബ്രഹാം, അഡ്വ. എബി തോമസ്, തോമസ് ജോൺ, പി വിജയകുമാർ, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരൂരങ്ങാടി വ്യാജ ആര്‍ സി നിര്‍മ്മാണം : അഞ്ച് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു ;...

0
മലപ്പുറം: തിരൂരങ്ങാടിയിലെ വ്യാജ ആർ സി നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച്...

മാന്നാർ കൊലക്കേസ് : മൃതദേഹം ഇല്ലെങ്കിലും കേസ് തെളിയിക്കാനാവുമെന്ന് ഫോറൻസിക് വിദഗ്ധ ഡോ. ഷേർളി...

0
കോഴിക്കോട്: മാന്നാര്‍ കല കൊലക്കേസില്‍ ഡിഎന്‍എ സാമ്പിള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും...

വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നു ; പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്നു ; മുഹമ്മദ് മുഹസീനെതിരെ വിമര്‍ശനം

0
പാലക്കാട്: എംഎൽഎയും സിപിഐയുടെ യുവനേതാക്കളിൽ പ്രധാനിയുമായ മുഹമ്മദ് മുഹസീനെതിരെ സിപിഐയിൽ രൂക്ഷ...

ചന്നപട്ടണ നിയോജക മണ്ഡലത്തിൽ ദേവഗൗഡയുടെ മകൾ അനസൂയ മഞ്ജുനാഥ എൻഡിഎ സ്ഥാനാർഥി ആയേക്കും

0
ബെംഗളൂരു: കുമാരസ്വാമി എംപിയായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ അദ്ദേഹം ഒഴിയുന്ന ചന്നപട്ടണ നിയോജക...