കൊച്ചി : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് കോടി രൂപയുടെ വജ്രം പിടികൂടി. എയര്‍ഏഷ്യ വിമാനത്തില്‍ ബാങ്കോക്കിലേയ്ക്ക് പോകാനെത്തിയ മലപ്പുറം സ്വദേശിയുടെ പക്കല്‍ നിന്നുമാണ് ഡിആര്‍ഐ വജ്രം പിടികൂടിയത്. ഡിആര്‍ഐയുടെ പരിശോധനയില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവും സ്വര്‍ണവും വജ്രവും കഞ്ചാവുമൊക്കെ പിടികൂടിയിരുന്നു. അതിന് പുറമേയാണ് ഇന്നിപ്പോള്‍ മലപ്പുറം സ്വദേശി ബാങ്കോക്കിലേക്ക് കടത്താന്‍ കൊണ്ടുവന്ന രണ്ട് കോടി രൂപയിലേറെ മൂല്യമുള്ള വജ്രം പിടികൂടിയത്. മൂല്യം കൃത്യമായി നിര്‍ണയിച്ചു വരികയാണ്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ സംഘം കാത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പ്രത്യേക സാമ്പത്തികാന്വേഷണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]–





























