കൊച്ചി : മനുഷ്യരിൽ കോവിഡ് പകരുന്നതിൽ മീനുകൾക്ക് പങ്കില്ലെന്ന് ശാസ്ത്രീയ പഠന റിപ്പോർട്ട്. മനുഷ്യരിൽ കോവിഡിനു കാരണമാകുന്ന ‘സാർസ് കോവ്– 2’ എന്ന കൊറോണ വൈറസ് മീനുകളെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് ഏഷ്യൻ ഫിഷറീസ് സയൻസ്’ ജേര്‍ണൽ പ്രസിദ്ധപ്പെടുത്തി. മൃഗപ്രോട്ടീൻ സ്രോതസ് എന്ന നിലയിൽ മീൻ കഴിക്കുന്നതു ഗുണം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള അക്വാടിക് അനിമൽ ഹെൽത്ത് , അക്വാകൾച്ചർ, ഫിഷറീസ്, വെറ്ററിനറി, ഫുഡ് സെക്യൂരിറ്റി വിദഗ്ധരുടെ പഠനറിപ്പോർട്ടാണ് ഏഷ്യൻ ഫിഷറീസ് സൊസൈറ്റിയുടെ ശാസ്ത്ര ജേര്‍ണലിൽ പ്രസിദ്ധപ്പെടുത്തിയത്. വൈറസ് പരത്തുമെന്ന പേരിൽ ചില രാജ്യങ്ങളിൽ മത്സ്യ ഉപഭോഗം കുറഞ്ഞതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു പഠനം.