സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ചികിത്സാസഹായം ലഭിച്ചില്ല ; കുടുംബം പുലര്‍ത്താനാകാതെ ഗോപാലന്‍

For full experience, Download our mobile application:
Get it on Google Play

അടിമാലി : പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ മാങ്കുളം ചിക്കണാംകുടി ആദിവാസി സങ്കേതത്തില്‍ നിന്നുള്ള ഗോപാലന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ചികിത്സാസഹായം പാഴ്‌വാക്കായി മാറുന്നു. പരിക്ക് പൂര്‍ണമായും ഭേദമാകാതെ വന്നതോടെ തൊഴിലെടുത്ത് കുടുംബം പുലര്‍ത്താനാകാതെ ബുദ്ധിമുട്ടുകയാണ് ഗോപാലന്‍. പുലിയുടെ ആക്രമണത്തില്‍ ഇടതു കൈത്തണ്ടയിലേറ്റ പരുക്ക് ഭേദമാകാത്ത സാഹചര്യത്തില്‍ തുടര്‍ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാത്തതാണ് ഗോപാലന് വിനയായിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ 3ന് കുടിയില്‍ നിന്ന് കൃഷി സ്ഥലത്തേക്ക് പോകുമ്പോഴാണ് ഗോപാലനെ പതിയിരുന്ന പുലി ആക്രമിച്ചത്. മരണത്തെ മുഖാമുഖം കണ്ട ആക്രമണത്തില്‍ നിന്നു പുലിയെ വെട്ടിക്കൊന്നാണ് ഗോപാലന്‍ രക്ഷപെട്ടത്. ഗുരുതര പരിക്കേറ്റ ഗോപാലനെ നാട്ടുകാര്‍ ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രണ്ടാഴ്ചയോളം ചികിത്സയിലായിരുന്ന ഗോപാലനു വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പ്രാഥമിക ചികിത്സയ്ക്കായി 10,000 രൂപയുടെ ധനസഹായം നല്‍കുകയും 50,000 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഗോപാലന്‍ പറഞ്ഞു.

ആശുപ്രതി വിട്ട ശേഷം കൂലിപ്പിക്കുപോകാന്‍ തീരുമാനിച്ചെങ്കിലും മുറിവ് പൂര്‍ണമായും ഭേദമാകാത്തതിനാൽ പോകാൻ കഴിയുന്നില്ല. നിലവിൽ അസഹനീയമായ വേദനമൂലം ദുരിതമനുഭവിക്കുകയാണ് ​ഗോപാലൻ. ഇതോടെ തൊഴിലെടുക്കാന്‍ കഴിയാതെ കുടിലില്‍ കഴിഞ്ഞു കൂടുകയാണ് ഗോപാലന്‍.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...