ആലപ്പുഴ : അര്‍ബുദത്തിന് ചികിത്സയിലിരിക്കെ മരിച്ചയാളുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. ചുനക്കര സ്വദേശി നസീറിന്റെ(47) പരിശോധനാഫലമാണ് പോസിറ്റീവ് ആയത്. ജൂലൈ ആദ്യമാണ് ഇയാള്‍ സൗദിയില്‍ നിന്നും നാട്ടിലെത്തിയത്.
അര്‍ബുദരോഗിയായ നസീര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നും വീട്ടിലേക്കു മടങ്ങിയ നസീറിനെ പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് നസീര്‍ മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇയാളുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി ലഭിച്ചത്. നസീറിനെ ചികിത്സിച്ച ഡോക്ടര്‍മാരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.