കോഴിക്കോട് : താമരശ്ശേരി ചുടലമുക്കിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് വീടിൻ്റെ ഗെയ്റ്റിൽ ഇടിച്ച് മറഞ്ഞ് യുവാവ് മരിച്ചു. ഓമശ്ശേരി വേനപ്പാറ അമ്പലത്തിങ്ങൽ കണ്ണൻകോടുമ്മൽ രാജുവാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ താമരശ്ശേരി താലൂക്ക് ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓമശ്ശേരി ഭാഗത്ത് നിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ബിച്ചാകൻ്റെയും ദേവകിയുടെയും മകനാണ് രാജു. ഭാര്യ : ഓമന. മക്കൾ : അനാമിക, അനഘ.