നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : നവരാത്രി ആഘോഷങ്ങൾക്ക് ഇന്നു കാലത്ത് തുടക്കമായി. പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇന്ന് രാവിലെ ഭക്തജന തിരക്കുണ്ടായി. ആഘോഷങ്ങളുടെ ഭാഗമായി കാഴ്ച്ചശീവേലി ഭക്തി സാന്ദ്രമായി. കേരളത്തിലെ ഗജരത്നം ചിറക്കൽ കാളിദാസനാണ് പിഷാരികാവിലമ്മയുടെ തിടമ്പെഴുന്നള്ളിക്കുന്നത്.

കൊരയങ്ങാട് തെരു മഹാഗണപതി, ഭഗവതി ക്ഷേത്രത്തിൽ വിശേഷാൽ പൂജകളോടെയും വാദ്യമേളങ്ങളോടെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി.  കോവിഡിൻ്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. 13 ന് ദുർഗ്ഗാഷ്ടമി, 14 ന് നവമി, 15 ന് വിജയദശമി. വിജയദശമി ദിനത്തിൽ നൂറ് കണക്കിന് കുരുന്നുകൾ അറിവിൻ്റെ ആദ്യാക്ഷരം കുറിക്കും. കൊയിലാണ്ടിയിലെ മനയിടത്ത് പറമ്പ്, പയറ്റുവളപ്പിൽ, പന്തലായനി, തളി തുടങ്ങിയ ക്ഷേത്രങ്ങളിലും നവരാത്രി ആഘോഷങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് ആഘോഷിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...