Tuesday, April 1, 2025 2:38 pm

തുടരുന്ന ഡീസൽ പ്രതിസന്ധി : കെഎസ്ആർടിസി സർവീസുകൾ ഇന്ന് ഭാ​ഗികമായി നിലയ്ക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കെ എസ് ആർ ടി സി സർവീസുകൾ ഭാഗികമായി നിലയ്ക്കും. ഇന്ധന പ്രതിസന്ധിയും മഴക്കെടുതികളും കണക്കിലെടുത്ത് ഇന്ന് ഉച്ചവരെ ഓ‍ർഡിനറി അടക്കം മഹാഭൂരിപക്ഷം ദീ‍‍ർഘദൂര ബസ്സുകളും സ‍ർവീസ് നടത്തില്ല. കിലോമീറ്ററിന് 35 രൂപയിൽ കുറവ് വരുമാനമുള്ള ബസ്സുകളാണ് നി‍‍ർത്തിയിടുന്നത്. തിരക്ക് അനുസരിച്ച് സൂപ്പ‍ർ ക്ലാസ് സ‍ർവീസുകൾ നടത്താനാണ് നിർദേശം. ഉച്ചയ്ക്ക് ശേഷം സ‍ർവീസുകൾ ക്ലബ് ചെയ്ത് സാധരണ നിലയിലേക്ക് കൊണ്ടുവരും. ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ 20 കോടി രൂപ നൽകിയെങ്കിലും അത് കെ എസ് ആർ ടി സിയുടെ അക്കൗണ്ടിൽ എത്താൻ ചൊവ്വാഴ്ച കഴിയും. അതിനാൽ നിലവിലെ പ്രതിസന്ധി ബുധനാഴ്ച വരെ തുടർന്നേക്കുമെന്നാണ് സൂചന. എന്നാൽ സിറ്റി സ‍ർവീസുകൾ അടക്കം തിരക്കുള്ള ഹ്രസ്വദൂര ബസ്സുകളെ പ്രതിസന്ധി കാര്യമായി ബാധിച്ചേക്കില്ല

123 കോടി രൂപയാണ് നിലവിൽ കെ എസ് ആർ ടി സി എണ്ണ കമ്പനികൾക്ക് നൽകാനുള്ളത്. പ്രതിസന്ധി തുടരുന്നതിനിടെ, വിപണി വിലയ്ക്ക് കെ എസ് ആർ ടി സിക്ക് ഡീസൽ നൽകാനാകില്ലെന്ന് ഇന്ത്യൻ ഓയിൽ കോര്‍പറേഷൻ ആവർത്തിച്ചു.  ഡീസൽ പ്രതിസന്ധി മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഓ‌ർഡിനറി സർവീസുകളെ മാത്രമല്ല ദീർഘദൂര സർവീസുകളെയും ബാധിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ചില സർവീസുകളും മുടങ്ങി. പ്രതിസന്ധിയുടെ ഉത്തരവാദിത്തം സർക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

ഇതിനിടെ വിപണി വിലയ്ക്ക് കെഎസ്ആർടിസിക്ക് ഡീസൽ നൽകാനാകില്ലെന്ന് ഐ ഒ സി സുപ്രീംകോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയിലാണ് ഐ ഒ സിയുടെ സത്യവാങ്മൂലം. ഡീസല്‍ വാങ്ങിയ ഇനത്തില്‍  139.97 കോടി രൂപ കെഎസ്ആര്‍ടിസി നല്‍കാനുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നു.  ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഉള്ള  ആനുകൂല്യങ്ങളും കെ എസ് ആ‍ർ ടി സിക്ക് നൽകിയിരുന്നു. ഇതെല്ലാം സ്വീകരിച്ച ശേഷം ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വില കൂടിയപ്പോള്‍ ചെറുകിട ഉപഭോക്താക്കള്‍ക്കുള്ള വിലയിൽ ഇന്ധനം നൽകണെന്ന് പറയുന്നത്. ഇത് ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്നത് കരാർപ്രകാരമാണ്. അതിൽ തർക്കമുണ്ടെങ്കിൽ ആര്‍ബിട്രേഷനിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ഐ ഒ സി പറയുന്നു. അതിനാൽ യതൊരു അടിസ്ഥാനവുമില്ലാത്ത ഹർജി പിഴയിടാക്കി തള്ളണമെന്നാണ്  ഐ ഒ സി കോടതിയെ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചി ഇന്‍സ്റ്റിറ്റ‍‍്യൂഷണല്‍ ബിസിനസ് മാനേജര്‍ എൻ.ബാലാജിയാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും നേരത്തെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇത് വരെയും സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലവൂർ മാരൻകുളങ്ങര ദേവീക്ഷേത്രത്തിലെ അഖിലഭാരത ഭാഗവതമഹാസത്രം ; വിഭവസമാഹരണം തുടങ്ങി

0
ആലപ്പുഴ : കലവൂർ മാരൻകുളങ്ങര ദേവീക്ഷേത്രത്തിലെ അഖിലഭാരത ഭാഗവതമഹാസത്രത്തിനു മുന്നോടിയായി...

കോഴിക്കോട് കുന്ദമംഗലത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം

0
കോഴിക്കോട്: കുന്ദമംഗലം ഐഐഎമ്മിന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക്...

ഈദ് ഗാഹുകളെ വിലക്കിയത് ന്യായീകരിച്ച് യോഗി ആദിത്യനാഥ്

0
ലഖ്നൗ: ഉത്തർപ്രദേശിൽ ഈദ് ഗാഹുകളെ വിലക്കിയത് ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....

തിരുവല്ല നിരണത്ത് എരുമയുടെ വാല്‍ മുറിച്ചെറിഞ്ഞു

0
തിരുവല്ല : നിരണത്ത് മിണ്ടാപ്രാണിക്ക് നേരേ സാമൂഹിക വിരുദ്ധരുടെ ആമ്രകണം....