ആശുപത്രിയിലേക്ക് പോകാൻ വെള്ളക്കെട്ട് തടസ്സമായി ; നെഞ്ച് വേദനയെ തുടർന്ന് തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

എടത്വാ: ആശുപത്രിയിൽ എത്തിക്കാൻ വെള്ളക്കെട്ട് തടസ്സമായതിനെ തുടർന്ന് തൊഴിലാളി നെഞ്ചുവേദന മൂലം വഴിമദ്ധ്യേ മരിച്ചു. തലവടി പഞ്ചായത്ത് ഇല്ലത്ത് പറമ്പിൽ ഇ ആർ ഓമനക്കുട്ടനാണ് (50) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറ് മണിക്കായിരുന്നു സംഭവം. നെഞ്ച് വേദനയെ തുടർന്ന് വീട്ടുകാരും സമീപവാസികളും വള്ളത്തിൽ കയറ്റി കരയ്ക്കെത്തിച്ച ശേഷം കാറിൽ പരുമല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴുള്ള വെള്ളക്കെട്ട് കാരണം വേ​ഗത്തിൽ ആശുപത്രിയിലെത്തിക്കാൻ തടസ്സമായി. മുട്ടോളം വെള്ളത്തിലായ സ്ഥലത്ത് നിന്ന് യഥാസമയം വാഹനത്തിൽ എത്തുന്നതിന് കഴിഞ്ഞില്ല. വഴിമധ്യേയായിരുന്നു മരണം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ സംസ്കാരം പിന്നീട്.  കഴിഞ്ഞ വർഷം ഓമനക്കുട്ടന്റെ മൂത്തമകൾ പ്രിയങ്ക കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: ബീന, മകൾ പ്രവീണ. മരുമകൻ: സജി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...