മൈഗ്രേയ്ൻ ഒഴിവാക്കാൻ ഇക്കാര്യങ്ങളിൽ കരുതൽ വേണം

For full experience, Download our mobile application:
Get it on Google Play

മൈഗ്രേയ്ൻ ഒരു തരത്തിലുള്ള തലവേദനയാണ്. എന്നാല്‍ സാധാരണഗതിയില്‍ അനുഭവപ്പെടുന്ന തലവേദനകളില്‍ നിന്ന് വ്യത്യസ്തമായി കഠിനവും ദീർഘവുമാണ് ഈ തലവേദന. തലവേദന മാത്രമല്ല ഓക്കാനം, ചര്‍ദ്ദി, വെളിച്ചം കാണാനാകാത്ത അവസ്ഥ എന്നിങ്ങനെയുള്ള അനുബന്ധപ്രശ്നങ്ങളും മൈഗ്രേയ്നെ തീവ്രമാക്കുന്നു. മൈഗ്രേയ്ൻ ഉള്ളവരില്‍ ഇടയ്ക്കിടെ ചില കാരണങ്ങള്‍ മൂലം ഇത് പുറത്തുവരികയാണ് ചെയ്യുന്നത്. എന്തെല്ലമാണ് ഇത്തരത്തില്‍ മൈഗ്രേയ്നിലേക്ക് നയിക്കുന്നത് എന്ന് കണ്ടെത്തി കരുതലോടെ മുന്നോട്ട് പോയെങ്കിലേ മൈഗ്രേയ്നില്‍ നിന്ന് രക്ഷ നേടാൻ സാധിക്കൂ. മൈഗ്രേയ്നിലേക്ക് നയിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് ഭക്ഷണം. ചില ഭക്ഷണങ്ങളോ വിഭവങ്ങളോ മൈഗ്രേയ്നിലേക്ക് നയിക്കാം. കാപ്പി, ചീസ്, മദ്യം, ഗോതമ്പ്, പാലുത്പന്നങ്ങള്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഇവയിലുള്ള ‘ടിരാമിൻ’ എന്ന അമിനോ ആസിഡ് മൈഗ്രേയ്ന് കാരണമാകും. എന്നാൽ ഇവ എല്ലായിപ്പോഴും കുഴപ്പക്കാരല്ല.

ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നെങ്കില്‍ മാത്രമേ നമ്മുടെ ആരോഗ്യം ഭദ്രമാകൂ. അല്ലെങ്കില്‍ പലവിധത്തിലുള്ള പ്രയാസങ്ങളും നാം നേരിടാം. ഇത്തരത്തില്‍ ദഹനമില്ലായ്മ മൈഗ്രേയ്നിലേക്കും നയിക്കാം. അതിനാല്‍ മൈഗ്രേയ്ൻ പ്രശ്നമുള്ളവര്‍ എപ്പോഴും ദഹനത്തിനും പ്രാധാന്യം നല്‍കണം. ദിവസത്തില്‍ മൂന്നോ നാലോ നേരമാണ് നമ്മള്‍ പ്രധാനഭക്ഷണം കഴിക്കുന്നത്. ഇതിലേതെങ്കിലുമൊരു നേരം ഭക്ഷണം കഴിക്കാതിരുന്നാല്‍ അതും മൈഗ്രേയ്നിലേക്ക് നയിക്കാം. അതിനാല്‍ മൈഗ്രേയ്നുള്ളവര്‍ ഭക്ഷണം ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കുക. ചില പോഷകങ്ങളുടെ കുറവും മൈഗ്രേയ്നിലേക്ക് നയിക്കാം. മഗ്നീഷ്യം അത്തരത്തിലൊരു ഘടകമാണ്. അതിനാല്‍ മഗ്നീഷ്യം ആവശ്യത്തിന് ഭക്ഷണത്തിലൂടെ ഉറപ്പാക്കിയിരിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...