പാലക്കാട്: പാലക്കാട് നൈപുണ്യവികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിൻറെ പേര് നൽകിയതിൽ ബിജെപിയിൽ ഭിന്നത. ആർഎസ്എസിന്റെ അനുമതി വാങ്ങാതെയാണ് പേര് നൽകിയതെന്ന് ഒരു വിഭാഗം നേതാക്കൾ അറിയിച്ചു. ദേശീയ നേതാക്കളുടെ പേര് നൽകുന്നതിൽ അനുമതി വാങ്ങാത്ത നിലപാടിൽ അതൃപ്തിയിലാണ് ആർഎസ്എസ് നേതൃത്വവും. ഭിന്നശേഷിക്കാർക്കായി പാലക്കാട് നഗരസഭ നിർമിക്കുന്ന കെട്ടിടത്തിന് ആർഎസ്എസ് നേതാവിൻ്റെ പേര് നൽകുന്നതാണ് പാലക്കാട് ബിജെപിയിൽ ഭിന്നതക്ക് കാരണമായത്. ഇന്നലെ ഹെഡ്ഗെവാറിന്റെ പേരിടാൻ സമ്മതിക്കില്ലെന്ന് കാണിച്ച് യുവജനസംഘടനകൾ നഗരസഭക്ക് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു.
യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം ഉണ്ടായി. എന്നാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, ആര് എതിർത്തലും തറക്കലിടുമെന്നും നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ വ്യക്തമാക്കി. പിന്നീട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷം ഉണ്ടായിരുന്നു. നഗരസഭ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.