കോഴഞ്ചേരി : ഡിജിറ്റൽ വത്കരണ നയത്തിന്റെ ഭാഗമായി സമ്പർക്ക രഹിത പണമിടപാട് പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സമ്പൂർണ ഡിജിറ്റൽ പേയ്മെന്റ് സംവിധാനവുമായി കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്. സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഈ സൗകര്യം പ്രയോജനപ്പെടുത്തി ജനങ്ങൾക്കു ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേന വിവിധ സേവനങ്ങൾക്കുള്ള പണം അടയ്ക്കാവുന്നതാണ്. കൂടാതെ QR കോഡു മുഖേനയുള്ള പേയ്മെന്റ് സൗകര്യവും ലഭ്യമാണ്.
കോഴഞ്ചേരി ഗ്രാമ പഞ്ചായത്തു കാര്യാലയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്തു പ്രസിഡന്റ് ജിജി വർഗ്ഗീസ് ഡിജിറ്റൽ സേവനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഇങ്ങനെയുള്ള സമ്പർക്ക രഹിത സേവനങ്ങൾ ജനങ്ങൾക്കു പ്രയോജനപ്രദമായ ഒരു സൗകര്യം ആയിരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് മിനി സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺമാരായ റോയി ഫിലിപ്പ്, സുമിത ഉദയകുമാർ , മെമ്പർമാരായ വാസു, ബിജോ പി.മാത്യു, മേരിക്കുട്ടി, തോമസ് കൊച്ചുതുണ്ടിൽ, ഗീതു മുരളി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി എ. തമ്പി, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോഴഞ്ചേരി ക്ലസ്റ്റർ മേധാവി റോയ് ജോസഫ്, കോഴഞ്ചേരി മെയിൻ ശാഖ മാനേജർ സഞ്ജീവ് സോമൻ കെ എന്നിവർ പ്രസംഗിച്ചു. ബാങ്കിന്റെ റീജിയണൽ ഓഫീസ് ഉദ്യോഗസ്ഥരായ ജിഷ ദീന ജോണ്‍, സജിത് എസ് പിള്ള, നവീൻ, ഗ്രാമ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സുനിൽകുമാർ എന്നിവർ പങ്കെടുത്തു.