കേസ്‌ ദുര്‍ബലമെന്നും കോടതിയില്‍ തിരിച്ചടിയാകാമെന്നും ക്രൈംബ്രാഞ്ചിനു നിയമോപദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട വധഗൂഢാലോചനാ കേസ്‌ ദുര്‍ബലമെന്നും കോടതിയില്‍ തിരിച്ചടിയാകാമെന്നും ക്രൈംബ്രാഞ്ചിനു നിയമോപദേശം. നടിയെ ആക്രമിച്ചകേസിലെ തുടരന്വേഷണമായി ഈ വിഷയവും അന്വേഷിച്ചാല്‍ മതിയെന്നിരിക്കേ പുതിയ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തതു തിടുക്കത്തിലായെന്ന അഭിപ്രായം പ്രോസിക്യൂഷനുള്ളിലുണ്ട്‌. അതിനിടെ ഇന്നലെ അന്വേഷണ ഉദ്യോഗസ്‌ഥന്‍ പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലുമായി കൂടിക്കാഴ്‌ച നടത്തി.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ മാത്രം അടിസ്‌ഥാനത്തിലാണു കേസെടുത്തത്‌. എന്നാല്‍, ആദ്യം നല്‍കിയ പരാതിയില്‍നിന്നു മാറി പല വഴികളിലൂടെയാണു കേസന്വേഷണം പോകുന്നത്‌. സുപ്രധാന കാര്യങ്ങള്‍ എന്ന നിലയില്‍ ഒരോദിവസവും ഒരോ വെളിപ്പെടുത്തല്‍ വരുന്നതും അതിനുപിന്നാലെ അന്വേഷണസംഘം പോകുന്നതും കോടതിയിലും കേസിന്റെ വിശ്വാസ്യതയ്‌ക്കു മങ്ങലേല്‍പിച്ചുവെന്നാണു വിലയിരുത്തല്‍. നടിയെ ആക്രമിച്ച കേസിന്റെ ഭാഗമെന്ന നിലയിലാണു ഹൈക്കോടതിയും വധഗൂഢാലോചന കേസിനെ കാണുന്നത്‌. അതിനാല്‍, തുടരന്വേഷണം മാത്രം മതിയാകുമായിരുന്നു. എന്നാല്‍, നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കാനാണു പുതിയ കേസെടുത്തതെന്ന ആരോപണമാണു പ്രതിഭാഗം ഉന്നയിക്കുന്നത്‌.

രണ്ടാമത്തെ എഫ്‌.ഐ.ആറില്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്‌ദരേഖയാണു പ്രധാന തെളിവ്‌. എന്നാല്‍, അതിന്റെ വിശ്വാസ്യത ഉറപ്പാക്കുന്ന മറ്റു തെളിവുകള്‍ ഇതുവരെ ഹാജരാക്കാനായിട്ടുമില്ല. ദിലീപ്‌ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളുടെ പരിശോധനയില്‍ നിന്നും ഇതിനു തക്ക തെളിവുകള്‍ ലഭിക്കാത്തതാണു കാരണം. നിര്‍ണായക തെളിവുകള്‍ ദിലീപ്‌ നശിപ്പിച്ചുവെന്നാണു ക്രൈംബ്രാഞ്ച്‌ വാദിക്കുന്നത്‌. എന്നാല്‍ ഫോണില്‍നിന്നു മാറ്റിയതു തന്റെ സ്വകാര്യചാറ്റുകളും ഫോട്ടോകളുമാണെന്നു ദിലീപ്‌ വാദിക്കുന്നു. അവ കോടതിയില്‍ ഹാജരാക്കാന്‍ തയാറുമാണ്‌. ആദ്യം നല്‍കുന്ന പരാതിയില്‍ പറയുന്ന കാര്യങ്ങളാണു ഏതൊരു കേസിന്റെയും അടിത്തറ. എന്നാല്‍, ഈ കേസില്‍ ഓരോ ദിവസവും അതിനേക്കാള്‍ ഗൗരവമുള്ള സംഭവങ്ങളാണു പുറത്തുവരുന്നത്‌. ഇതും കേസിനെ ദുര്‍ബലമാക്കുന്നു.

സംഭവം നടന്നു നാലുവര്‍ഷം കഴിഞ്ഞു പരാതി നല്‍കിയതിലും അസ്വാഭാവികതയുണ്ട്‌. പരാതിക്കാരന്റെ ജീവനു ഭീഷണിയെന്ന കാരണം വിശ്വസനീയമല്ലെന്നു കോടതി പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരായ വധഗൂഢാലോചനാ കേസ്‌ അവര്‍ തന്നെ അന്വേഷിക്കുന്നതിലും അസ്വാഭാവികതയുണ്ട്‌. അതിനാല്‍, മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നതല്ലേ ഉചിതമെന്ന അഭിപ്രായമാണു ഹൈക്കോടതി ഇന്നലെ മുന്നോട്ടുവച്ചത്‌. അല്ലെങ്കില്‍ കേസ്‌ തന്നെ റദ്ദാക്കേണ്ടിവരുമെന്ന സൂചനയും കോടതി നല്‍കിയതും കേസ്‌ ദുര്‍ബലമാണെന്നതിലേക്കാണു വിരല്‍ചൂണ്ടുന്നത്‌. എഫ്‌.ഐ.ആര്‍. റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റിയിട്ടുണ്ട്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതൽ ആലപ്പുഴ...

ഓണവിപണിയിൽ ചിപ്സിനും ഉപ്പേരിക്കും ചൂടൻ വിൽപ്പന ; കിലോയ്ക്ക് 560 രൂപ

0
കൊച്ചി : ഓണസദ്യ പൂർണമാക്കുന്ന ചിപ്സിനും ഉപ്പേരിക്കും ഓണവിപണിയിൽ ചൂടേറിയ വിൽപ്പന....

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...