കൊച്ചി : കൊല്ലുമെന്ന് വെറുതെ പറഞ്ഞാല്‍ പ്രേരണയായി കണക്കാക്കാനാവില്ല കോടതി. ഗൂഢാലോചന നടന്ന കൃത്യം നടന്നില്ലെങ്കിലും ആരോപണം അന്വേഷിക്കാവുന്നതാണ് ഹൈക്കോടതി. ഇക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ട്. ഗൂഢാലോചനയും പ്രേരണയും വ്യത്യസ്തമാണ്. കൊല്ലുമെന്ന് വെറുതെ പറഞ്ഞാല്‍ പ്രേരണയായി കണക്കാക്കാനാവില്ല എന്നും ഹൈക്കോടതി പറഞ്ഞു. തെളിവ് നശിപ്പിച്ചതിന് ദിലീപിനെതിരെ കേസെടുത്തിട്ടുണ്ടോയെന്ന് കോടതി. കേസ് പരിഗണിക്കും മുന്‍പായിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം. ഒരു തെളിവുമില്ലാതെയാണ് വധഗൂഢാലോചന ചുമത്തിയതെന്നും പോലീസ് കെട്ടിച്ചമച്ച കഥയാണെന്നും ദിലീപ് വാദിച്ചു. എന്നാല്‍ വാക്കാല്‍ പറഞ്ഞത് മാത്രമല്ല തെളിവുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. മറ്റ് കേസുകള്‍ പരിഗണിച്ച ശേഷം ദിലീന്റെ ജാമ്യാപേക്ഷ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നത്തെ അവസാനകേസായിട്ട് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി വെച്ചു.
ദിലീപിന്റെ കേസ് ; കൊല്ലുമെന്ന് വെറുതെ പറഞ്ഞാല്‍ പ്രേരണയായി കണക്കാക്കാനാവില്ല കോടതി
RECENT NEWS
Advertisment