കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി രേഖകള്‍ ചോര്‍ന്നതില്‍ പ്രോസിക്യൂഷന് കോടതിയുടെ വിമര്‍ശനം. രേഖ ചോര്‍ന്നത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് വിചാരണ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെടുകയും ചെയ്തു. ദിലീപിന്റെ ഫോണില്‍നിന്ന് കോടതി രേഖകള്‍ അടക്കം കണ്ടെത്തിയ സംഭവത്തില്‍ കോടതി ജീവനക്കാരെയും മറ്റും ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്റെ മാത്രം കൈവശമുള്ള കോടതി തയ്യറാക്കിയ ഫോര്‍വേഡ് നോട്ട് അടക്കം ചോര്‍ന്നത് എങ്ങനെയാണെന്ന് അന്വേഷണ സംഘത്തോട് വിചാരണ കോടതി ചോദിച്ചത്. ഇത് ഒരു മാധ്യമത്തില്‍ വന്നത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്നും സംഭവത്തില്‍ പരിശോധന വേണമെന്നും കോടതി ആവശ്യപ്പെട്ടു.