സപ്ലൈകോ പരസ്യത്തില്‍ നിന്ന് നടന്‍ ദിലീപിന്റെ ചിത്രം മാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സപ്ലൈകോ പരസ്യത്തില്‍ നിന്ന് നടന്‍ ദിലീപിന്റെ ചിത്രം മാറ്റി. ദിലീപിനെ ഉള്‍പ്പെടുത്തിയുള്ള പരസ്യം നീക്കം ചെയ്യാന്‍ മന്ത്രി സപ്ലൈകോയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. അതിജീവിതയ്‌ക്കൊപ്പം എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമ്പോഴാണ് ഇത്തരമൊരു പരസ്യം സപ്ലൈകോ പുറത്തിറക്കിയതെന്ന വിമര്‍ശനം ശക്തമായിരുന്നു. ‘അരിക്കും പഞ്ചസാരയ്ക്കും, വെളിച്ചെണ്ണയ്ക്കും സപ്ലൈകോയിലാണ് വിലക്കുറവ് എന്നറിയില്ലെങ്കില്‍ എത്ര ഓണം ഉണ്ടിട്ടെന്താ’ എന്നതായിരുന്നു പരസ്യവാചകം. ഇതിനൊപ്പം ദിലീപിൻ്റെ ചിത്രവും നൽകിയിരുന്നു.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ പരസ്യം പിന്‍വലിക്കണമെന്ന് മന്ത്രി സപ്ലൈകോയോട് ആവശ്യപ്പെടുകയും ചെയ്തു. മന്ത്രി നിര്‍ദേശം നല്‍കി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പരസ്യം ഒഴിവാക്കി. നടിയെ ആക്രമിച്ച കേസില്‍ കീഴ്‌ക്കോടതി വിധി വന്നതിന് പിന്നാലെ അപ്പീല്‍ നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇത്തരമൊരു പരസ്യം നല്ല സന്ദേശമല്ല നല്‍കുന്നതെന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...