Thursday, July 3, 2025 12:26 pm

നടിയെ ആക്രമിച്ച കേസ് ; ദിലീപ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നടൻ ദിലീപ് പിൻവലിച്ചു. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. വിടുതൽ ഹർജി തള്ളിക്കൊണ്ട് വിചാരണ കോടതി നടത്തിയ ചില പരാമർശങ്ങൾക്കെതിരെ ആവശ്യമെങ്കിൽ പിന്നീട് കോടതിയെ സമീപിക്കാനും ദിലീപിന് സുപ്രീം കോടതി അനുമതി നൽകി.

വിടുതൽ ഹർജി തള്ളിയതിന് എതിരെ 2020 ജനുവരിയിലായിരുന്നു ദിലീപ് സുപ്രീംകോടതിയിൽ ഹർജി നല്കിയത്. ഈ ഹർജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജറായ അഭിഭാഷകൻ ഫിലിപ്പ് ടി. വർഗീസ് കോടതിയെ അറിയിച്ചു. വിചാരണക്കോടതിയിൽ ഇതിനോടകം 202 സാക്ഷികളുടെ വിസ്താരം പൂർത്തിയായതായും അദ്ദേഹം കോടതിയെ അറിയിച്ചു. തുടർന്നാണ് ജസ്റ്റിസുമാരായ എ. എം. ഖാൻവിൽക്കർ, സി. ടി. രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്.

സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രൺജിത് കുമാർ ദിലീപിന്റെ ഹർജി നിലവിൽ അപ്രസക്തമാണെന്ന് കോടതിയിൽ വാദിച്ചു. വിചാരണക്കോടതി ഉത്തരവിലെ പരാമർശങ്ങൾക്കെതിരേ പിന്നീട് കോടതിയെ സമീപിക്കാൻ ദിലീപിന് അനുമതി നൽകുന്നതിനെയും രഞ്ജിത്ത് കുമാർ എതിർത്തു. എന്നാൽ ഈ എതിർപ്പ് സുപ്രീം കോടതി അംഗീകരിച്ചില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ആദ്യ ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സ്വിച്ച്‌ ഗിയർ സബ്‌സ്‌റ്റേഷൻ പ്രവർത്തന സജ്ജമായി

0
പത്തനംതിട്ട : ജില്ലയിലെ ആദ്യ ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സ്വിച്ച്‌...

അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി മാറാനൊരുങ്ങി മൂന്നാർ

0
ഇടുക്കി :  സഞ്ചാരികളുടെ പ്രിയപ്പെട്ട മൂന്നാര്‍ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി...

സൂംബയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്പെൻഷൻ

0
മലപ്പുറം : ലഹരി വിരുദ്ധ ക്യാപയിൻറെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ...

തൃശൂർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി ആംബുലൻസ് ഡ്രൈവർ

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി ആംബുലൻസ് ഡ്രൈവർ. ഇന്ന്...