ദീനാമ്മ റോയി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ; അനീഷ് വരിക്കണ്ണാമല വൈസ് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ദീനാമ്മ റോയിയും വൈസ് പ്രസിഡന്റായി അനീഷ് വരിക്കണ്ണാമലയും സ്ഥാനമേറ്റു. വരണാധികാരിയായ ജില്ലാ കളര്‍ എസ് പ്രേം കൃഷ്ണന്റെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ദീനാമ്മ റോയിക്ക് 11 വോട്ടും എതിര്‍ സ്ഥാനാര്‍ഥിയായ ബീനാ പ്രഭയ്ക്ക് അഞ്ച് വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അനീഷ് വരിക്കണ്ണാമലയ്ക്ക് 11 വോട്ടും എതിര്‍ സ്ഥാനാര്‍ഥിയായ എ എന്‍ സലിമിന് അഞ്ച് വോട്ടും ലഭിച്ചു. വിജയിയായ ദീനാമ്മ റോയിക്ക് വരണാധികാരിയായ ജില്ലാ കളക്ടറും വൈസ് പ്രസിഡന്റായ അനീഷ് വരിക്കണ്ണാമലയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നാടിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ ദീനാമ്മ റോയി പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം ഈപ്പന്‍, ഡോ. ബിജു റ്റി ജോര്‍ജ്, ജി സതീഷ് ബാബു, ആരോണ്‍ സണ്ണി ബിജിലി പനവേലില്‍, ജൂലി സാബു ഓലിക്കല്‍, ടി കെ സജി, അമ്പിളി ടീച്ചര്‍, എസ് സന്തോഷ്‌കുമാര്‍, വൈഷ്ണവി ശൈലേഷ്, ശ്രീനാദേവികുഞ്ഞമ്മ, സവിത അജയകുമാര്‍, സ്റ്റെല്ല തോമസ് എന്നിവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു.
ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷേര്‍ലബീഗം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...