റാന്നി: റാന്നി- അങ്ങാടി ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ വാങ്ങിയ ‘ഡിങ്കി ‘ ബോട്ട് നീറ്റിലിറക്കി. അങ്ങാടി ഉപാസന കടവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഡിങ്കി ബോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 2018 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തില്‍ ഉണ്ടായ പ്രളയ കെടുതിയുടെ നൊമ്പരങ്ങള്‍ ഭീതി ഉയര്‍ത്തുന്ന മനസുകളിലേക്ക് ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിന തലേന്ന് ഡിങ്കി ബോട്ട് എത്തിയതിനെ നാട്ടുകാര്‍ സന്തോഷത്തോടെയാണ് എതിരേറ്റത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിന്ദു റെജി അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ രാജു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്‌സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാര്‍, ബ്‌ളോക്ക് പഞ്ചായത്ത് അംഗം അഡ്വ. ജേക്കബ് സ്റ്റീഫന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബി.സുരേഷ്, എലനിയാമ്മ ഷാജി, ടി.ഡി. രാധാകൃഷ്ണന്‍, ബിച്ചു ആന്‍ഡ്രൂസ് ഐക്കാട്ടു മണ്ണില്‍, അഞ്ജു ജോണ്‍, ജെവിന്‍ കാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.