Saturday, July 5, 2025 3:35 pm

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർക്ക് ഹൃദയാഘാതം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു സ്വർണക്കടത്ത് കേസിൽ കോടതി കുറ്റവിമുക്തനാക്കി വിധി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് സംഭവം. വിധി കേട്ടുകഴിഞ്ഞ് ഭാര്യയും ബന്ധുവും ഒരുമിച്ച് തിരുവനന്തപുരത്തെ വസതിയിലേക്ക് പോകാൻ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കാത്തു നിൽക്കവേയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ നാല് ബ്ലോക്കുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആൻജിയോഗ്രാം ചെയ്തു. തീവ്രപരിചരണ വിഭാഗത്തിലാണ് സന്ദീപ്.

നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവർക്കൊപ്പം മുഖ്യ പ്രതികളിലൊരാളാണ് സന്ദീപ് നായർ. കേസിൽ ഒന്നേകാൽ വർഷത്തോളം കോഫെപോസ കരുതൽ തടങ്കലിലായിരുന്ന സന്ദീപ് 2021 ഒക്ടോബറിൽ ജയിൽമോചിതനായിരുന്നു. നയതന്ത്ര സ്വർണക്കടത്തു കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്വപ്നയെയും സന്ദീപിനെയും 2020 ജൂലായ് 11-ന് ബെംഗളൂരുവിൽ നിന്നാണ് എൻഐഎ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. തൊട്ടുപിന്നാലെ കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ അന്വേഷണ സംഘങ്ങളും സന്ദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

എൻഐഎ, കസ്റ്റംസ് കേസുകളിൽ നാലാം പ്രതിയും ഇ.ഡി.കേസിൽ മൂന്നാം പ്രതിയുമാണ് സന്ദീപ് നായർ.ജാമ്യത്തിനായി കേസുകൾ കോടതിയിൽ എത്തിയപ്പോൾ സന്ദീപിനായി ഹാജരാകാൻ അഭിഭാഷകനില്ലായിരുന്നു. ഇതേത്തുടർന്ന് സന്ദീപിനായി കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) അഡ്വ. പി.വി. വിജയം എന്ന അഭിഭാഷകയെ നിയോഗിച്ചു. തുടർന്ന് കേസിന്റെ തുടക്കംമുതൽ ഇതുവരെ അഡ്വ. വിജയമാണ് സന്ദീപിന്റെ കേസുകളെല്ലാം കൈകാര്യം ചെയ്തത്. വെള്ളിയാഴ്ച കോടതി വെറുതേ വിട്ട കേസിലും അഡ്വ. പി.വി. വിജയമായിരുന്നു ഹാജരായിരുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണം ; കേരള കോൺഗ്രസ്‌ ഏഴുമറ്റൂർ ഏരിയ സമ്മേളനം

0
ഏഴുമറ്റൂർ : മല്ലപ്പള്ളിയിൽനിന്നും പാടിമൺ, വായ്പൂര്, മേത്താനം, എഴുമറ്റൂർ, അരീക്കൽ, തടിയൂർ,...

ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് മരിച്ച...

ദേശീയ പണിമുടക്കിന്റെ ഭാഗമായി റാന്നിയിൽ സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ കാൽനട പ്രചരണ...

0
റാന്നി : കേന്ദ്രസർക്കാരിന്റെ തൊഴിൽ വിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത...

കൊടുമൺ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകസഭ നടന്നു

0
കൊടുമൺ : ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന കർഷകസഭ, ഞാറ്റുവേല ചന്ത...